ധാക്ക :ബംഗ്ലദേശ് തലസ്ഥാനനഗരത്തിലെ നയതന്ത്ര കാര്യാലയമേഖലയായ ഗുല്‍ഷാനിലെ റസ്റ്ററന്റില്‍ ഇന്നലെ അര്‍ധരാത്രിയോടെ അതിക്രമിച്ചു കടന്ന ഭീകരര്‍ റസ്റ്ററന്റിലുള്ള ഇരുപതോളം പേരെ ബന്ദികളാക്കി. ഭീകരരും പൊലീസും തമ്മില്‍ നടന്ന വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.20 വിദേശികള്‍ ഉള്‍പ്പടെ 60 പേരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി 9.15 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഗുല്‍ഷാന്‍ ജില്ലയിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപമുള്ള ഹോളി അര്‍ട്ടിസാന്‍ റെസ്റ്ററന്റിലാണ് വെടിവെയ്പ്പുണ്ടായത്. വിദേശികള്‍ ധാരാളമായി എത്താറുള്ള സ്ഥലമാണിത്. പത്തോളം വരുന്ന ഭീകരസംഘം ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികളുടെ വെടിയേറ്റ് ഇറ്റലിക്കാരായ രണ്ട് നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
20ഓളം വിദേശികളടക്കം 60ലധികം പേരെ ഭീകരര്‍ ഇവിടെ ബന്ദികളാക്കി വെച്ചിരിക്കുകയാണ്.
അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. പൊലീസും ദ്രുതകര്‍മ്മ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആക്രമണം ഇപ്പോഴും തുടരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു. ആക്രമണം നടന്നതായി ധാക്കയിലെ അമേരിക്കന്‍ എംബസിയും സ്ഥിരീകരിച്ചു.
സംഭവം നടന്ന ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും റസ്റ്ററന്റ് വളഞ്ഞു. ഭീകരര്‍ പൊലീസിനുനേരെ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. പൊലീസ് തിരികെ വെടിവയ്പ് നടത്തി. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു കൂടാതെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ക്കു വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്.


