ദിലീപിനെ കുടുക്കിയത് മഞ്ജു: മഞ്ജുവിനെതിരായ രഹസ്യം വെളിപ്പെടുത്താൻ ദിലീപ്; വിവാചമോചന ഹർജിയിലെ വിവരങ്ങൾ ഉടൻ പുറത്തു വിടും

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ കുടുക്കിയ മഞ്ജുവാര്യർക്കെതിരായ കുടുംബരഹസ്യങ്ങൾ പുറത്തു വിടാനൊരുങ്ങി ദിലീപ്. ദിലീപിനെതിരായ തെളിവുകൾ ശക്തമാക്കുന്നതിൽ മഞ്ജു എടുത്തിരിക്കുന്ന നിലപാടുകളാണ് ദിലീപിനെ ഇത്തരം ഒരു നീക്കത്തിലേയ്ക്കു നയിച്ചിരിക്കുന്നതെന്നാണ് സൂചന. വിവാഹമോചനത്തിനായി ദിലീപും മഞ്ജുവും കുടുംബകോടതിയിൽ നൽകിയ സത്യവാങ് മൂലത്തിന്റെ വിശദാംശങ്ങൾ ദിലീപ് പുറത്തു വിട്ടേക്കുമെന്നാണ് സൂചന. ഈ സത്യവാങ് മൂലത്തിൽ മഞ്ജുവിന്റെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ പുറത്തു വന്നാൽ മഞ്ജുവിന്റെ വ്യക്തി ജീവിതത്തെ തന്നെ ഇത് മോശമായി ബാധിച്ചേക്കും.
മഞ്ജുവും ദിലീപും നേരത്തെ വിവാഹ ബന്ധം വേർപിരിയുമ്പോൾ കുടുംബകോടതിയിൽ പ്രത്യേകം പ്രത്യേകം സത്യവാങ് മൂലങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ, ഇവര രണ്ടും രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടാണ് ഇതുവരും ഈ സത്യവാങ് മൂലങ്ങൾ നൽകിയതും. ഇതുവരെയും ഇരുവരും ഈ രഹസ്യങ്ങളൊന്നും പരസ്യമാക്കിയിട്ടുമില്ല. എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ പൊലീസിനു നൽകിയ മൊഴികളിൽ പഴയ രഹസ്യങ്ങളിൽ പലതും മഞ്ജു വെളിപ്പെടുത്തിയെന്നാണ് ഇപ്പോൾ ദിലീപിനു ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ഇത് പലതും ഇരുവരെയും ദാമ്പത്യ ജീവിതത്തിൽ ഇരുവരും രഹസ്യമായി സൂക്ഷിച്ചവയുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് മഞ്ജുവിനെതിരെ വ്യക്തിപരമായ വിവരങ്ങൾ പുറത്തു വിടാനൊരുങ്ങുന്നത്.
മഞ്ജുവും ഒരു സംവിധായകനും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കുടുംബ ബന്ധം തകരാനിടയാക്കിയതെന്നാണ് ദിലീപ് പുറത്തു വിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരമെന്നാണ് സൂചന. ഈ വിവരം അറിയാവുന്നതിനാലാണ് ദിലീപിന്റെയും – മഞ്ജുവിന്റെയും മകൾ മീനാക്ഷി മഞ്ജുവിനൊപ്പം പോകാതെ ദിലീപിനൊപ്പം നിൽക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിവരങ്ങളെല്ലാം വെളിപ്പെടുത്തി, കേസിൽ ദിലീപിനെ കുടുക്കാൻ നടന്ന ഗൂഡാലോചന വ്യക്തമാക്കി അടുത്ത ദിവസം തന്നെ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top