വിധി കാത്ത് ദിലീപ്; ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ട്

ഇന്ന് രണ്ടാം തവണയാണ് ജാമ്യമെന്ന മോഹവുമായി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. നേരത്തേ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

അന്ന് പ്രോസിക്യൂഷന്‍ നിരത്തിയ ശക്തമായ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ടു തന്നെ ഇത്തവണ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ദിലീപ് ഹൈക്കോടതിയിലെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം 10നാണ് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും ജാമ്യാപേക്ഷ നല്‍കിയത്.

തൊട്ടടുത്ത ദിവസനമായ വെള്ളിയാഴ്ച കോടതി വിധി പറഞ്ഞേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് കോടതി 18ലേക്ക് മാറ്റുകയായിരുന്നു.

നേരത്തേ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണ് ദിലീപിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. എന്നാല്‍ രണ്ടു തവണയും ജാമ്യം ലഭിച്ചില്ല.

ഇതേ തുടര്‍ന്നാണ് ദിലീപ് രാംകുമാറിനു പകരം ബി രാമന്‍ പിള്ളയെ അഭിഭാഷകനാക്കിയത്.

Top