ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയായിരുന്നു ദിലീപിനെ അനുകൂലിക്കുന്നവർ വിചാരിച്ചിരുന്നത്. ആദ്യത്തേതിൽ നിന്ന് ശക്തമായ വാദങ്ങൾ തന്നെയാണ് ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചിരുന്നത്. എന്നാൽ ഒരേ ഒരു ചോദ്യം കൊണ്ട് പ്രോസിക്യൂഷൻ ദിലീപിന്റെ അഭിഭാഷകനായ രാമപിള്ളയുടെ വാദങ്ങളെ പൊളിച്ചടുക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ പൊളിച്ചടുക്കിയത് ഒരേ ഒരു ചോദ്യത്തിലൂടെയായിരുന്നു. സമൂഹത്തിൽ സ്വാധീനവും ബന്ധവുമുള്ള ഒരാൾക്ക് ജാമ്യം നൽകിയാൽ എങ്ങനെ കേസിനെ സ്വാധീനിക്കാതിരിക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.
ജനപ്രിയ നായകൻ, നിർമ്മാതാവ്, വിതരണക്കാരൻ, തിയേറ്റർ ഉടമ സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ നടൻ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാളാണ് ദിലീപെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. പ്രോസിക്യൂഷൻ വാദങ്ങൾ ശരിവച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ഇതോടെ രാമൻ പിള്ളയുടെ വാദങ്ങൾ അപ്രസക്തമായി.
പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായി അംഗീകരിച്ച് കൊണ്ടായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.


