ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യേപക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ വാദംകേള്‍ക്കാനാണ് ഹര്‍ജി മാറ്റിയത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി .അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പോലീസ് അറിയിക്കുന്നില്ലെന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ ഒരു വിവരവും ഉള്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങൾ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണ് അതെന്നും പ്രതിഭാഗം വ്യക്തമാക്കി.
ഇത് അഞ്ചാം തവണയാണ് ദിലീപ് ജമ്യഹർ‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ അറുപതിലേറെ ദിവസം ജയിലിൽ കിടന്നിട്ടും പുതിയ തെളിവുകളൊന്നും അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നത്. എന്നാൽ നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു കേസ് പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം. സർക്കാറിനോട് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Top