നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ആകെ പെട്ടിരിയ്ക്കുന്നത് ബിഗ് ബജറ്റില്‍ ഒരുക്കിയ രാമലീല എന്ന ചിത്രവും അതിന്റെ അണിയറപ്രവര്‍ത്തകരുമാണ്.
നാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ഇനിയും വൈകിയാല്‍ ചിത്രത്തിന്റെ കലക്ഷനെ അത് മോശമായി ബാധിയ്ക്കുമെന്നും, ഉടന്‍ ചിത്രം റിലീസ് ചെയ്യണം എന്നുമാണ് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.
എന്നാല്‍ ജയിലില്‍ നിന്ന് താന്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അത് കഴിഞ്ഞിട്ട് റിലീസ് ചെയ്യാം എന്നുമാണത്രെ ദിലീപ് പറയുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവ് അരുണ്‍ ഗോപി ജയിലില്‍ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തോടാണ് ചിത്രം ഓണം ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാമെന്നും അപ്പോഴേക്കും താന്‍ പുറത്തിറങ്ങുമെന്നും ദിലീപ് പറഞ്ഞത്.
ഓണത്തിന് മുന്‍പെങ്കിലും രാമലീല തിയേറ്ററിലെത്തിക്കണം എന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.
ഇനിയും കാത്തിരുന്നാല്‍ ആളുകള്‍ കയറില്ല. ഫാന്‍സ് അസോസിയേഷന്റെ കരുത്തില്‍ ചിത്രം റിലീസ് ചെയ്യാം എന്നാണ് നിര്‍മാതാവിന്റെ അഭിപ്രായം.


