ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല!! ഇപ്പോഴുമുണ്ട്; ദിലീപിന് ജാമ്യം കിട്ടില്ല ?

ദിലീപിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരേ പോലീസ് സത്യവാങ്മൂലം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ ജാമ്യം വീണ്ടും നിഷേധിക്കപ്പെടാനുള്ള കാര്യങ്ങളാണ് പോലീസ് ഇതില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതു രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തേ അഡ്വ രാംകുമാര്‍ മുഖേന താരം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പോലീസ് ഉടന്‍ സത്യവാങ്മൂലം നല്‍കും.

ജാമ്യത്തിനായി ശ്രമിക്കുന്ന ദിലീപിന് കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഈ നീക്കം. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളാന്‍ കാരണം ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന പ്രോസിക്യൂഷന്റെ വാദമായിരുന്നു. ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന മൊഴി ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. അതുകൊണ്ടു തന്നെ കേസ് ബലപ്പെടണമെങ്കില്‍ അത് ലഭിക്കേണ്ടത് പോലീസിന്റെ ആവശ്യകതയാണ്.

പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തമായ മൊഴികളാണ് സുനി നേരത്തേ നല്‍കിയത്. സുനി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് ഫോണ്‍ കൈമാറിയെന്നാണ് സുനി അവസാനമായി മൊഴി നല്‍കിയത്.

Top