ദിലീപിനെതിരേ പുതിയ മൊഴി; ജനപ്രീയന് രക്ഷയില്ല

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെതിരേ രഹസ്യ മൊഴി. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയാണ് രഹസ്യമൊഴി നല്‍കിയത്. ചാര്‍ളിയുടെ മൊഴി സംഭവത്തില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാക്കുന്നതാണ്. 85 ദിവസം നീണ്ട ജയില്‍വാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഹൈക്കോടതി കര്‍ശന ഉപാധികളോടെ താരത്തിനു ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നാണ് ചാര്‍ളി രഹസ്യമൊഴി നല്‍കിയത്. കൊച്ചിയിലെ കോടതിയില്‍ വച്ചാണ് ഇയാള്‍ രഹസ്യമൊഴി നല്‍കിയത്. ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും ചാര്‍ളിയുടെ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ദിലീപിന്റെ പങ്കിനെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും ചാര്‍ളി മൊഴി നല്‍കി. ദിലീപിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സുനി പറഞ്ഞതെന്നും ചാര്‍ളി കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ടതിനു മൂന്നു ദിവസം കഴിഞ്ഞായിരുന്നു സംഭവമെന്നും ഇയാള്‍ വെളിപ്പെടുത്തി. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ പള്‍സര്‍ സുനി കോയമ്പത്തൂരിലുള്ള ചാര്‍ളിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സുനി തന്നോട് ക്വട്ടേഷനെക്കുറിച്ച് പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്‍കി. കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളെല്ലാം ചാര്‍ളി രഹസ്യമൊഴി നല്‍കിയതായാണ് വിവരം. അടച്ചിട്ട കോടതിയില്‍ വച്ചാണ് സുനിയിടു മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയും കേസിലെ മറ്റൊരു പ്രതിയായ വിജേഷും കൂടിയാണ് കോയമ്പത്തൂരിലെ തന്റെ വീട്ടില്‍ താമസിക്കാന്‍ വന്നത്. എന്നാല്‍ ആദ്യദിവസങ്ങളില്‍ സംഭവത്തെക്കുറിച്ച് സുനി തന്നോട് ഒന്നും വെളിപ്പെടുത്തിയില്ലെന്നും ചാര്‍ളി രഹസ്യമൊഴിയില്‍ പറയുന്നു. പിന്നീടാണ് തങ്ങള്‍ ഇങ്ങനെയൊരു കേസില്‍ പെട്ടതായും തുടര്‍ന്നാണ് കേരളം വിട്ടതെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായും ചാര്‍ളി രസഹ്യ മൊഴി നല്‍കി.

നടിയെ ആക്രമിക്കാന്‍ ഒന്നര കോടിയുടെ ക്വട്ടേഷനാണ് തനിക്കു നല്‍കിയതെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയതായി ചാര്‍ളി രഹസ്യമൊഴിയില്‍ കോടതിയെ അറിയിച്ചു. ഒളിവില്‍ കഴിയാന്‍ തന്നെ സഹായിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നതായും ചാര്‍ളി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവിടെ വച്ചു പള്‍സര്‍ സുനി ഫോണില്‍ തനിക്കു കാണിച്ചു തന്നതായും ചാര്‍ളി പറഞ്ഞു. തന്നെ കുടുക്കാന്‍ വേണ്ടി പള്‍സര്‍ സുനിയുണ്ടാക്കിയ കെട്ടുകഥയാണ് തനിക്കെതിരായ ആരോപണം എന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചാര്‍ളിയുടെ മൊഴിയോടെ ദിലീപിന് കേസില്‍ കുരുക്ക് മുറുകിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top