ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയില്‍

നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് പ്രാർത്ഥനയ്ക്കായി ആലുവ എട്ടേക്കർ പള്ളിയിലെത്തി. ഒന്നേകാല്‍ മണിക്കൂറോളം പളളിയിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ദിലീപ് പങ്കെടുത്തു. വൈദികരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിലീപ് മടങ്ങിയത്. രാവിലെ 6:45ന് പള്ളിയില്‍ എത്തിയ ദിലീപ് നൊവേനയിലും കുര്‍ബാനയിലും പങ്കെടുത്തു.

Top