ദിലീപിന്‍റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീടിന് നേരെ ആക്രമണം

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം. രാത്രി ഒന്‍പതര മണിയോടെ കാറിലെത്തിയ രണ്ടംഗ സംഘം പറവൂര്‍ കവലയിലുള്ള വീടിനു നേരെയാണ് കല്ലെറിഞ്ഞത്. കൂടാതെ വീടിനു നേരെ പടക്കം എറിയുകയും ചെയ്തു ബഹളം കേട്ട് അഭിഭാഷകന്‍ സന്തോഷും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Top