തോൽക്കാൻ മനസില്ലാതെ മീനാക്ഷി; എല്ലാ പിന്തുണയുമായി കാവ്യ

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ആലുവ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹര്‍ജിയിൽ ഓഗസ്റ്റ് 29 ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. നിർണായക വിധിക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അതേസമയം ദിലീപിനായി ആരാധകരും ചിലത് കരുതിയിട്ടുണ്ടെന്നാണ് സൂചനകൾ.

ദിലീപ് ജയിൽ മോചിതനാകുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ആരാധകർ. ദിലീപിന്റെ ഔദ്യോഗിക ഫാൻ പേജ് ആയ ദിലീപ് ഓൺലൈനിൽ ആരാധകർ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് തിരിച്ചു വന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ പേജിൽ ആരാധകർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിലും പതനം കാണാൻ ആഗ്രഹിച്ചവർക്ക് മുന്നിലും തോറ്റ് കൊടുക്കരുതെന്ന് ആരാധകർ പേജിൽ വ്യക്തമാക്കുന്നു. ജയിലിൽ നിന്ന് തിരിച്ചുവന്ന് സന്തോഷമായി ജീവിച്ച് കാണിച്ച് കൊടുക്കാനും ആരാധകർ പറയുന്നുണ്ട്. ആർക്കു മുന്നിലും തോൽക്കാൻ മനസില്ലെന്ന ഉറച്ച തീരുമാനവുമായി മീനാക്ഷി ഉണ്ടെന്നും മീനാക്ഷിക്ക് എല്ലാ പിന്തുണയുമായി പതറാതെ പിടിച്ചു നിർത്താൻ എപ്പോഴും കാവ്യയ്ക്ക് കഴിഞ്ഞുവെന്നും ആരാധകർ പറയുന്നു.

ജാമ്യാപേക്ഷയിൽ വിധിപറയുന്ന ചൊവ്വാഴ്ച ദിലീപിനായി ആരാധകരും ചിലത് കരുതിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. ദിലീപ് മോചിതനായാൽ ജയിൽ നിന്ന് റാലി നടത്തി ദിലീപിനെ ആലുവയിലെ വീട്ടിലെത്തിക്കാൻ ആരാധകർ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ദീലിപിനെ എല്ലാ തീയെറ്ററുകളിലുമെത്തിച്ച് വരാനിരിക്കുന്ന ചിത്രം രാംലീലയ്ക്ക് പ്രചരണം നൽകാനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.

ദിലീപിൻറെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. ബി രാമന്‍ പിള്ളയായിരുന്നു ദിലീപിനായി ഹാജരായത്. ശക്തമായ വാദമാണ് കോടതിയിൽ നടന്നത്. ദിലീപിനെതിരായ തെളിവുകൾ ശക്തമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഒരു തരത്തിലും ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.

Top