ദിലീപും മഞ്ജുവാര്യരും നേര്‍ക്കുനേര്‍!..ആര് വിജയിക്കും ഈ കുരുക്ഷേത്ര യുദ്ധത്തിൽ ?

ദിലീപും മഞ്ജുവാര്യരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു !ആര് വിജയിക്കും ഈ കുരുക്ഷേത്ര യുദ്ധത്തിൽ എന്നറിയാൻ ഇനിയും കാത്തിരിക്കണം .മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഉദാഹരണം സുജാത’യും ദിലീപ് നായകനാവുന്ന ‘രാമലീല’യും ഒരേ ദിവസം തിയേറ്ററുകളിലെത്തും. ഇരുവരും പിരിഞ്ഞ ശേഷം രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും സിനിമാലോകവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണെന്ന പ്രത്യേകതയുമുണ്ട്. പ്രവീണ്‍ സി ജോസഫ് സുജാതയും അരുണ്‍ ഗോപി രാമലീലയും ഒരുക്കിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല.sujatha

എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക. സെന്‍സറിംഗ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കളക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top