സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെളളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ നടന്റെ ജയില്‍വാസം നീളുകയാണ്.

ഈ സാഹചര്യത്തിലാണ് മകനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് സരോജം എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇരുവരും ജയിലില്‍ ചെന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന് അമ്മയും സഹോദരങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് എന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം.
ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ശരത്തും ഇവര്‍ക്കൊപ്പം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ സരോജത്തിനും അനൂപിനുമൊപ്പം ജയിലിന് അകത്ത് കയറാതെ പുറത്ത് നില്‍ക്കുകയായിരുന്നു.

അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരേണ്ടതില്ല എന്ന് ദിലീപ് നിര്‍ദേശിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയിലിലെ ഫോണില്‍ നിന്നും ദിലീപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Top