ദിലീപിന്‍റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല; കാവ്യ മൂന്നാം ഭാര്യ

ദിലീപിന് കഷ്ടകാലം അവസാനിക്കുന്നില്ല. ഇപ്പോളിതാ പുതിയ ഒരു വാര്‍ത്ത. ദിലീപിന്‍റെ സിനിമാ ജീവിതത്തിന് അപ്പുറം സാമ്പത്തിക പശ്ചാത്തലം എല്ലാം സംശയത്തിന്‍റെ നിഴലിലാണ്. അതിനിടെ പോലീസ് ഏറ്റവും ഒടുവിലായി പുറത്ത് വിട്ടിരിക്കുന്ന വിവരം ദിലീപിന്റെ ആദ്യ ഭാര്യ അല്ല മഞ്ജു വാര്യര്‍ എന്നാണ്.

മഞ്ജു വാര്യര്‍ക്കും മുന്‍പേ ദിലീപ് വിവാഹിതന്‍ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആലുവ സ്വദേശിനിയും ദിലീപിന്റെ അടുത്ത ബന്ധുവുമായ യുവതി ആയിരുന്നു വധു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ആയിരുന്നു ഈ വിവാഹം.

ദിലീപ് സിനിമയില്‍ പ്രശസ്തനാവുന്നതിനും മുന്‍പാണ് അടുത്ത ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്. ഇക്കാര്യം മഞ്ജു വാര്യര്‍ക്ക് വിവാഹസമയത്ത് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

സിനിമയില്‍ നായകനായി തുടങ്ങിയ കാലത്താണ് ദിലീപ് അന്ന് സിനിമയില്‍ കത്തി നിന്ന നായിക ആയിരുന്ന മഞ്ജു വാര്യരുമായി അടുപ്പത്തിലായത്. തുടര്‍ന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തീരുമാനവുമെടുത്തു.

ഈ സമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ യുവതിയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും വിവരങ്ങളുണ്ട്.

Top