ദിലീപ് ജ്യോതിഷത്തിലും വാസ്തുവിലുമെല്ലാം അതീവ വിശ്വാസമുള്ളയാളാണ്. അതിനാലാണ് ആലുവയിലെ വീട് പൊളിച്ച് നിലവിലുള്ള പുതിയ വീട് നിർമ്മിച്ചത്. സിനിമയിൽ സജീവമായ സമയത്ത് 12 വർഷം മുൻപാണ് ദിലീപ് ഇപ്പോൾ താമസിച്ചിരുന്ന ആലുവയിലെ വീട് വാങ്ങുന്നത്. ഈ വീടിന് പത്മസരോവരം എന്നാണ് ദിലീപ് പേരിട്ടിരുന്നത്. ആലുവ പാലസിന് സമീപത്തുള്ള വീട് രണ്ട് വർഷം മുൻപാണ് പൂർണ്ണമായും പൊളിച്ച് പണിതത്.
ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് ദിലീപ് പത്മസരോവരം പൊളിച്ച് പണിതത്. പഴയ വീട് പൂർണ്ണമായും ഇടിച്ചുപൊളിച്ച ശേഷമാണ് ജ്യോതിഷികളുടെ നിർദേശങ്ങൾ സ്വീകരിച്ച് പുതിയ വീട് പണിതത്. ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആലുവ സബ് ജയിൽ. ആലുവ സബ് ജയിലിലെ 523ാം നമ്പർ തടവുകാരനാണ് ദിലീപ് ഇപ്പോള്‍.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി കാവ്യാ മാധവൻ വിളക്കുവച്ച് കയറിയതും ആലുവ പാലസിനടുത്തുള്ള ഈ വീട്ടിലേക്കായിരുന്നു. അന്ന് വീടിന്റെ പണികൾ പൂർത്തിയായിരുന്നില്ല. കാവ്യ കയറിയതോടെ ദിലീപിന് കണ്ടകശനിയായി എന്നാണ് പൊതുവേ ഉള്ള അടക്കംപറച്ചില്‍.
ആദ്യ ഭാര്യ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ചു കൊണ്ടുവന്നത് വിഐപി ലെയ്നിലെ വീട്ടിലേക്കായിരുന്നു. പിന്നീട് ഇരുവരും ആലുവ പാലസിനടുത്തെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപും കുടുംബവുമാണ് ഇപ്പോൾ വിഐപി ലെയ്നിലെ വീട്ടിൽ താമസിക്കുന്നത്.


