മലയാളികള്‍ ഏറെ ഇഷ്ട്പെട്ടിരുന്ന താര ദന്പതികള്‍ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഇപ്പോള്‍ വാര്‍ത്തകളിലെ സ്ഥിരം ചര്‍ച്ചാ വിഷയവും ഇവര്‍തന്നെ. നവമാധ്യമങ്ങള്‍ ഒട്ടുംതന്നെ സജീവമല്ലാതിരുന്ന കാലത്താണ് ഇരുവരുടെയും ഒളിച്ചോട്ടവും വിവാഹവും. എങ്കില്‍ തന്നെയും ആ സംഭവം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
1998 ലായിരുന്നു കേരളക്കരയെ ഞെട്ടിച്ച മഞ്ജു വാര്യരുടെയും ദിലീപിന്‍റെയും വിവാഹം. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംങ്ങ് പൂര്‍ത്തിയാക്കിയ ഉടനെ മഞ്ജു ദിലീപിനൊപ്പം ഇറങ്ങി ചെല്ലുകയായിരുന്നു.
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുന്‍പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്.
എന്നാല്‍ ആ ഒളിച്ചോട്ടം തടഞ്ഞത് ദിലീപാണ്. മണിയന്‍ പിള്ള രാജുവാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിര്‍മിച്ചത്. മഞ്ജു ഇല്ലെങ്കില്‍ രാജു ആ സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നും പറഞ്ഞത് പ്രകാരമാണ് ഒളിച്ചോട്ടം സിനിമയുടെ ഷൂട്ടിങിന് ശേഷം പദ്ധതിയിട്ടത്.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി. അന്ന് മഞ്ജുവിനെ കാണാനില്ല എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. അന്നത്തെ പ്രമുഖ സിനിമാ വാരികയിലെ വാര്‍ത്തകളെല്ലാം മഞ്ജു ദിലീപ് ഒളിച്ചോട്ടമായിരുന്നു.
ദിലീപിന്‍റെയും മഞ്ജുവിന്‍റെയും വിവാഹ മോചനവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2012 മുതല്‍ വിവാഹ മോചനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, 2014 ല്‍ അത് സംഭവിച്ചപ്പോള്‍ പ്രേക്ഷകര്‍ സങ്കടത്തിലായി. എന്നാല്‍ പരസ്പര സമ്മതത്തോടെ മഞ്ജുവും ദിലീപും ദാമ്പത്യം അവസാനിപ്പിച്ചു.