നായികയാക്കുന്നതിന് സംവിധായകന്‍ ലൈംഗികത ആവശ്യപ്പെട്ടു.. മകളുടെ പ്രായമുള്ള കുട്ടിയോട് സംവിധായകന്‍ ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നവ!

സിനിമാ ലോകം എന്നും അൽഭുത ലോകവും  മാസ്മിരികത നിറഞ്ഞ ലോകവും ആണ്  . അത് പോലെ തന്നെ വിവാദങ്ങൾ നിറഞ്ഞതും.   സിനിമകളില് നായികയാക്കുന്നതിന് സംവിധായകന്‍ ലൈംഗികത ആവശ്യപ്പെട്ടു. അടുത്ത രണ്ട് ചിത്രങ്ങളില്‍ നായിക ആക്കാം. പകരം തനിക്ക് വഴങ്ങണമെന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് 19കാരിയായ മറാത്തി നടി നല്‍കിയ പരാതിയില്‍ പറയുന്നു. കൊറിയോഗ്രാഫര്‍ കൂടിയാണ് പരാതിക്കാരി. കലേവാഡിയില്‍ ചിരാംഗ് സ്റ്റുഡിയോ ഉടമ കൂടിയായ അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി വകാഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ അപ്പ പവാര്‍ ഒളിവിലാണ്. അയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പ്രശസ്തയാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനു വേണ്ടി തന്റെ അന്തസ്സ് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്ന് പെണ്‍കുട്ടി പറയുന്നു. നിരവധി മ്യൂസിക് വീഡിയോകളും ഷോകളിലും താന്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

ഈമാസം നാലിന് പുതിയ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖത്തെ തേടുന്നത് അറിഞ്ഞ് താന്‍ അയാളെ വിളിച്ചു, അയാള്‍ സ്‌ക്രീന്‍ ടെസ്റ്റിനും അഭിമുഖത്തിനും എന്നെ ക്ഷണിച്ചു. ഡയറക്ടറും രണ്ട് നിര്‍മ്മാതാക്കളും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ആറിന് അവരുടെ ഓഫീസിലേക്ക് തന്നെ വിളിച്ചു. അവിടെയെത്തിയ തന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതായി അപ്പ പവറിന്റെ അസിസ്റ്റന്റ് ആകാശ അറിയിച്ചു. വൈകാതെ അപ്പ പവാര്‍ തന്നെ മുറിയിലേക്ക് വിളിച്ചു. രണ്ട് ചിത്രങ്ങളില്‍ മുഖ്യ നായിക വേഷം വാഗ്ദാനം ചെയ്തു. പകരമായി താന്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിന്തിച്ചുനോക്കാന്‍ അയാള്‍ പറഞ്ഞുവെങ്കിലും ഇല്ലായെന്ന് തീര്‍ത്ത് പറഞ്ഞ് താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top