യുപിയില്‍ കഴുതകള്‍ക്ക് നാലു ദിവസത്തെ ജയില്‍ ശിക്ഷ; മോചനത്തിന് ജാമ്യം നിന്നത് ബിജെപി നേതാവ്

ഉത്തരപ്രദേശിലെ ജാലൗണ്‍ ജില്ലയിലാണ് അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ടു കഴുതകളെ നാലു ദിവസം ജയിലിലടച്ചു. വില കൂടിയ ചെടികള്‍ തിന്നതിനാണ് കഴുതകളെ ജയിലിലടച്ചത്. ശിക്ഷ കഴിഞ്ഞ് തിങ്കളാഴ്ച്ച ഉറായിലെ ജയിലില്‍ നിന്നും വരിയായി കഴുതകള്‍ പുറത്തിറങ്ങി. ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതേതുടര്‍ന്നാണ് കഴുതകളെ ജയിലില്‍ അടച്ചത്. ലക്ഷങ്ങള്‍ മുടക്കിയാണ് ഈ ചെടികള്‍ ജയില്‍ അധികൃതര്‍ വാങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴുതകളുടെ ഉടമയ്ക്ക് നിരവധി തവണ ജയില്‍ സുപ്രണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുളളതാണ്. വിലപ്പിടിപ്പുളള ചെടികള്‍ നശിപ്പിക്കരുതെന്ന്. കഴുതകളെ ജയില്‍ കോബൗണ്ടിലേക്ക് വിടരുതെന്നും ഉടമയോട് പറഞ്ഞിട്ടുണ്ടെന്ന് ഹെഡ്‌കോണ്‍സറ്റബിള്‍ ആര്‍ കെ മിശ്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

Top