തീയറ്ററിൽ കൈയ്യടികൾക്കിടയിൽ ഇരുന്ന് ദൃശ്യം 2 കാണുവാൻ പറ്റിയിരുന്നെങ്കിൽ..!വിനീത് ശ്രീനിവാസൻ.

ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ ആണെങ്കിലും മോഹൻലാലിൻറെ അഭിനയത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ജോർജുകുട്ടിയും ദൃശ്യം 2ഉം ട്വിറ്റർ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരുന്നു. മലയാള സിനിമാലോകം ഒട്ടാകെ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. അതിഗംഭീരമാണ് ചിത്രമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. വിനീത് ശ്രീനിവാസൻ, മിഥുൻ മാനുവൽ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്.

Top