മോഹൻലാലിന്റെ മകളായി അഭിനയിച്ച നടി എസ്തറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു !

ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി എസ്‌തേര്‍ അനില്‍ ഇപ്പോള്‍ അങ്ങ് വളര്‍ന്ന് നായികയായിരിക്കുകയാണ്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് എസ്‌തേറിനെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തയാക്കിയത്. മലയാളത്തില്‍ മാത്രമല്ല ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിരുന്നു.ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സമാന്തര സിനിമയായ ഓളിലൂടെ എസ്തര്‍ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറ്റുള്ള നടിമാരെ പോലെ തന്നെ എസ്തറും സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്.

തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി എസ്തര്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്തര്‍ പങ്കുവച്ച തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ട് വീഡിയോക്കും നിരവധി ആളുകളാണ് കമന്റുമായെത്തിയിരുന്നത്. നിരവധി പോസിറ്റീവ് കമന്റുകള്‍ക്ക് ഒപ്പം സദാചാര വാദികളുടെ കമന്റുകളും താരം നേരിടുന്നതായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ച താരം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്സിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രത്തിൽ ഷെയിൻ നിഗത്തിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ആണ് എസ്‌തറിന്റെ അടുത്ത ചിത്രം. ഇപ്പോൾ മാസികയായ ഗൃഹലക്ഷ്മിയുടെ കവർ ഗേളായി ഗ്ലാമർ ലുക്കിൽ എത്തുകയാണ് എസ്തർ. N M പ്രദീപാണ് ചിത്രങ്ങൾ പകർത്തിയത്. ഫോട്ടോഷൂട്ട് വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

Top