ദ്രോഗഡയില്‍ വിശ്വാസ് ഫുഡ്‌സ് നടന ഹാസ്യ രാഗോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി

ദ്രോഗഡ:ദ്രോഗഡയില്‍ ഏപ്രില്‍ 18 ന് നടക്കുന്ന വിശ്വാസ് ഫുഡ്‌സ് നടന ഹാസ്യ രാഗോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം ദ്രോഗഡ ഗാരിക്കെല്ലി കാന്‍സര്‍ സപ്പോര്‍ട്ട് സെന്ററിന്റെ ഡയറക്ടര്‍ ആന്‍ ട്രേസിയ്ക്ക് നല്‍കി കൊണ്ട് വിശ്വാസ് ഫുഡ് അയര്‍ലണ്ട് മാര്‍ക്കറ്റിങ് മാനേജര്‍ ജോര്‍ജ് ആന്റണി നിര്‍വഹിച്ചു.സംഘാടകരായ എമി സെബാസ്‌ററ്യന്‍,ബിനു കുര്യാക്കോസ്,സില്‍വസ്റ്റര്‍ ജോണ്‍,രഞ്ജു സ്‌കറിയ,റോയിസ് ജോണ്‍,റോബിന്‍ തോമസ്,ബിനോയ്,അലക്‌സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.droh3

ഏപ്രില്‍ 18 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ദ്രോഗഡയിലെ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളില്‍ ഒന്നായ ബാര്‍ബിക്കന്‍ സെന്ററില്‍ നടത്തപ്പെടുന്ന വിശ്വാസ് ഫുഡ്‌സ് നടന ഹാസ്യ രാഗോത്സവത്തില്‍ ജനപ്രീയ ചാനലായ മഴവില്‍ മനോരമ നടത്തിയ ഡി-3 ഡാന്‍സ് വിജയികളായ പ്രശസ്ത കലാകാരന്മാരായ അളിയന്‍സ് ടീമാണ് നൃത്ത വിസ്മയമൊരുക്കി എത്തുന്നുന്നത്.droh-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലും പുറത്തും ഗാനമേളകളിലൂടെ പ്രശസ്തനായ ,പ്രമുഖ പിന്നണിഗായകന്‍ പന്തളം ബാലന്‍ നയിക്കുന്ന സംഗീത ഗ്രൂപ്പും, പിന്നണി ഗായിക അഖില ആനന്ദും, പ്രമുഖ തബലിസ്റ്റ് പുനലൂര്‍ മുരളിയും, ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തനായ ഏഷ്യാനെറ്റിന്റെ സ്വന്തം കീബോര്ഡിസ്റ്റും മികച്ച ഗായകനുമായ അനൂപ് കോവളവും അടക്കമുള്ള കലാകാരന്മാര്‍ വേദിയില്‍ അണിനിരക്കും.rasam-drohada കൂടാതെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ മിമിക്രി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച രഞ്ജിത്ത് കണിച്ചികുളങ്ങരയും വിശ്വാസ് ഫുഡ്‌സ് നടന ഹാസ്യ രാഗോത്സവവേദിയിലെത്തും.

സൗജന്യ വാഹന പാര്‍ക്കിങ് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിനു കുര്യാക്കോസ് :(0892070679),
ജെന്‍സണ്‍ തോമസ് (0876325054)
അലക്‌സ് ജോണ്‍( 0879604051)

Top