ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ തന്നെ.. ഇത് നസ്രിയ അല്ല ?

ചെന്നൈ :ഇതാണ് വര്‍ഷ ബൊല്ലമ്മ. ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ നസീം അല്ല എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയില്ല. അത്രയ്ക്ക് സാദൃശ്യമുണ്ട് വര്‍ഷയ്ക്കും നസ്‌റിയയ്ക്കും.വർഷയെ എപ്പോൾ കണ്ടാലും ആളുകൾ ഒന്നു കൂടി ഉറപ്പിച്ചു നോക്കും. പിന്നെ അടുത്തു ചെന്ന് ചോദിക്കും നസ്രിയ അല്ലേ. അല്ല എന്ന് കഴിഞ്ഞ രണ്ടു വർഷമായി മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് വർഷ. നേരം സിനിമയിലെ നസ്രിയയുടെ രംഗം ഡബ്മാഷ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ബാംഗ്ലൂരുകാരി വർഷയ്ക്ക് ഡ്യൂപ്ലിക്കേറ്റ് നസ്രിയ എന്ന പേരു വന്നത്. ആ പേര് സിനിമയിലേക്കുള്ള വഴിയും തുറന്നു കൊടുത്തു. varsha-bollamma-02ശശികുമാർ സംവിധാനം ചെയ്ത സതുരൻ എന്ന ചിത്രത്തിലൂടെ 2015ൽ തന്നെ വർഷ ബൊല്ലമ്മയെന്ന വർഷ സിനിമയിലെത്തി. ആ ചിത്രം റിലീസ് ചെയ്യും മുൻപു തന്നെ മൂന്നു സിനിമകളിൽ കൂടി നായികയായി ഒപ്പിട്ട വർഷ തന്റെ വാസം ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റുകയും ചെയ്തു.
ആദ്യമൊക്കെ നസ്രിയയെന്ന് വിളിക്കുമ്പോൾ പേടിയായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് ഒരു ക്രെഡിറ്റായി. ഇപ്പോൾ ശരിക്കും നസ്രിയയെപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന നായികയാകാനുള്ള ശ്രമത്തിലാണ്. നസ്രിയയെ തമിഴകത്ത് സുപരിചിതയാക്കിയ അറ്റ്ലിയുടെ ഒരു സിനിമയിലെങ്കിലും നായികയായി അഭിനയിക്കണമെന്നാണ് വർഷയുടെ ഏറ്റവും വലിയ മോഹം.varsha-bollamma-06
ഡബ്മാഷിലൂടെ നസ്‌റിയ അഭിനയിച്ച രാജാറാണി എന്ന ചിത്രത്തിലെ ഡയലോഗുകള്‍ക്ക് ഡബ്ബ് മാഷ് ചെയ്തതിലൂടെയാണ് വര്‍ഷ ഹിറ്റായത്. ആ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വര്‍ഷയെ തേടി സിനിമയില്‍ അവസരങ്ങളും വന്നു. സിനിമയിലേക്ക് ശശികുമാറാണ് വര്‍ഷയെ സിനിമയില്‍ എത്തിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ വര്‍ഷയ്ക്ക് നാല് സിനിമകള്‍ കൈയ്യില്‍കിട്ടികഴിഞ്ഞു. തമിഴ് സിനിമയിലൂടെയാണ് വരുന്നത്. varsha-bollamma-ഡ്യൂപ്ലിക്കേറ്റ് നസ്‌റിയ രണ്ട് വര്‍ഷം മുമ്പ് എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നസ്‌റിയയ്ക്ക് ഡിമാന്റുള്ള സമയമായിരുന്നു. എനിക്കും ലൈക്കുകളും കമന്റുകളും ഒരുപാട് വന്നു. പലരും എന്ന ഡ്യൂപ്ലിക്കേറ്റ് നസ്‌റി എന്ന് വിളിച്ചു എന്ന് വര്‍ഷ പറയുന്നു. നസ്‌റിയയ്ക്ക് പകരക്കാരി ആദ്യമൊക്കെ പലരും നസ്‌റിയ എന്ന് വിളിക്കുമ്പോള്‍ പേടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനത് ഉപയോഗിക്കുകയാണ് എന്ന് വര്‍ഷ പറയുന്നു. സിനിമയില്‍ നസ്‌റിയയ്ക്ക് പകരക്കാരിയാവും എന്നാണ് വര്‍ഷ പറയുന്നത്.

നസ്‌റിയയെ തമിഴില്‍ ഹിറ്റാക്കിയ സംവിധായകന്‍ അറ്റ്‌ലി കുമാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് വര്‍ഷയുടെ ആഗ്രഹം. അജിത്ത്, സൂര്യ, ആര്യ എന്നിവരാണ് വര്‍ഷയുടെ ഇഷ്ട താരങ്ങള്‍. ബെംഗളൂരുകാരി ബെംഗളൂരുകാരിയാണ് വര്‍ഷ ബൊമ്മല്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ചെന്നൈയിലാണ്. തമിഴ് സിനിമയോടാണ് തനിക്ക് പ്രിയം എന്ന് വര്‍ഷ പറയുന്നു. തമിഴ് സിനിമയിലൂടെയാണ് വര്‍ഷ ഇപ്പോള്‍ സിനിമാ ലോകത്ത് എത്തിയിരിയ്ക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top