നാഗ്പൂര്‍-മുംബൈ ദുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. മഹാരാഷ്ട്രയിലെ തിത്‌വാലയിലാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ആളപയാംമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ചൊവ്വാഴ്ച രാവിലെ 6.30 തോടു കൂടിയാണ് സംഭവം നടന്നത്. തീവണ്ടിയുടെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വസിന്ദ്-അസങ്കോണ്‍ സ്‌റ്റേഷനുകള്‍ക്ക് നടുവില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ആഗസ്റ്റ് 19 ന് പുരി-ഹരിദ്വാര്‍ എക്‌സ്പ്രസ് ഉത്തര്‍പ്രദേശിലെ ഖ്ടടൗളിയില്‍ വെച്ച് പാളം തെറ്റി 21 പേര്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് മോദിയുടെ തീരുമാനത്തിനു വിടുകയായിരുന്നു.സുരേഷ് പ്രഭു രാജി വെക്കണമെന്ന ആവസ്യം പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. 10 ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ട്രെയിനപകടം ആണിത്.


