സി​ബി​ഐ, ഇ.ഡി മേ​ധാ​വി​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷം വ​രെ നീ​ട്ടുന്നു; ഓ​ർ​ഡി​ന​ൻസിൽ രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചു

ന്യൂഡൽഹി: സി​ബി​ഐ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറ് ഡ​യ​റ​ക്‌​ട​റേ​റ്റ് മേ​ധാ​വി​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷം വ​രെ നീ​ട്ടുന്നു. ഇതു സംബന്ധിച്ച ഓ​ർ​ഡി​ന​ൻ​സു​ക​ളി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു. നിലവിൽ രണ്ട് വർഷമാണ് കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ കാലാവധി. പുതിയ ഓർഡിനൻസ് പ്രകാരം കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ കാലാവധി രണ്ട് വർഷത്തിനുശേഷം ഓരോ വർഷം വീതം മൂന്ന് തവണ നീട്ടാം.

നിലവിൽ 1985 ബാച്ചിലെ ഐപിഎസ് ഓഫീസറായ സുബോധ് കുമാർ ജെയ്‌സ്വാളാണ് സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ടു വർഷത്തേക്ക് നിയമിച്ചത്. ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയാണ് നിലവിൽ ഇ.ഡി മേധാവി. 2018 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറിൽ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top