മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് ..കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത:കെ സി വേണുഗോപാല്‍

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. 2023-ൽ അയച്ച സമൻസിന്റെ പകർപ്പ് ഇപ്പോഴാണ് പുറത്ത് വരുന്നത് .
വിവേക് കിരൺ, “സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം” എന്ന വിലാസത്തിലാണ് സമൻസ് അയച്ചത്. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനോടനുബന്ധിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ ഭാഗമായി തന്നെയാണിത് അയച്ചതെന്ന് സൂചനയുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ച വിവരം മറച്ചു വച്ചതിൽ ദുരൂഹതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. 2023-ലാണ് ഇ.ഡി സമൻസ് നൽകിയത്, എന്നാൽ ആ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകുന്നതിനെ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി, മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന് മുതിർന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു, കേസിന്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യല്‍ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഇ.ഡി. മറുപടി പറയണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇ.ഡി.യുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിച്ചാല്‍ പോലും, മുഖ്യമന്ത്രിയും സി.പി.എമ്മും എന്തുകൊണ്ട് അന്ന് ഈ സമന്‍സിനെതിരെ പ്രതികരിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇ.ഡി.യുടേത് പോലെ സമന്‍സിന്റെ വിവരം രഹസ്യമാക്കി വെക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു. ഈ ഒളിപ്പിച്ചുവെക്കല്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടേത് പോലെ സമൻസിന്റെ വിവരം രഹസ്യമാക്കി വയ്ക്കാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിർബന്ധമുണ്ടായിരുന്നു. ഇങ്ങനെ ചെയ്തത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നു, കേസിന്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യൽ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇ.ഡി മറുപടി പറയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

അന്നത്തെ കൊച്ചി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. കെ. ആനന്ദ് 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഹാജരാകാനായി സമൻസ് പുറപ്പെടുവിച്ചു. എന്നാൽ വിവേക് ഹാജരായില്ല. അതേ ഓഫിസിൽ മൂന്നു ദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷം അന്നേ രാത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

സമൻസിലെ വിവരങ്ങൾ പ്രകാരം, വിവേക് കിരണിന്റെ സാന്നിധ്യം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാജരാകുമ്പോൾ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്തുക്കളുടെ രേഖകൾ തുടങ്ങിയവ സമർപ്പിക്കണമെന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘കെസിസെഡ്ഒ/2023/769’ എന്ന നമ്പറിലാണ് സമൻസ് പുറപ്പെടുവിച്ചത്. കൊച്ചി സോണൽ ഓഫിസിനെയാണ് ‘കെസിസെഡ്ഒ’ സൂചിപ്പിക്കുന്നത്. ഇ.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ “വെരിഫൈ യുവർ സമൻസ്” വിഭാഗത്തിലൂടെ പരിശോധന നടത്തുമ്പോൾ ഈ സമൻസ് യഥാർത്ഥമാണെന്ന് സ്ഥിരീകരണവും ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50-ാം വകുപ്പിന്റെ 2, 3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് രണ്ടാം ഉപവകുപ്പ്; അതിനെ ജുഡീഷ്യൽ നടപടിക്രമത്തിനോട് തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പ്.

Top