സൗദിയില്‍ മാസപ്പിറ കണ്ടു; പെരുന്നാള്‍ ഈ മാസം 21ന്

റിയാദ്: സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന്. സൗദിയിലെ പലയിടങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു. ഇതനുസരിച്ച് ബലിപെരുന്നാള്‍ ഈ മാസം 21ന്(ചൊവ്വ) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി.

യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ചയായിരിക്കും പെരുന്നാള്‍. ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. അറഫ ദിനം ഈ മാസം 20(തിങ്കള്‍)നായിരിക്കും. ബലി പെരുന്നാളിന് സൗദിയില്‍ 11 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top