ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..ആത്മസമർപ്പണത്തിൻ്റെ ആഘോഷം, ചരിത്രം ഇങ്ങനെയാണ്.ഡി.ഐ.എച്ച് ന്യുസിന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍

കോഴിക്കോട് :ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ എന്നാണ് .

ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ സുദിനത്തെ വരവേല്‍ക്കുന്നു.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.എല്ലാവര്‍ക്കും ഡി.ഐ.എച്ച് ന്യുസിന്റെ ബലി പെരുന്നാള്‍ ആശംസകള്‍ ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ മകൻ ഇസ്മാഇൽനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക പുത്രൻ പിറന്നത്. പുത്രൻ്റെ പേര് ഇസ്മാഇൽ എന്നായിരുന്നു. ഒരിക്കൽ അള്ളാഹു സ്വപ്നത്തിൽ വന്ന നിനക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്വജിക്കാൻ ഇബ്രാഹിമിനോട് പറഞ്ഞു. ദൈവ കൽപ്പന അനുസരിച്ച് തൻ്റെ പ്രിയപുത്രനെ ബലികൊടുക്കാൻ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. എന്നാൽ പരീക്ഷണത്തിൽ ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി. ബലിനൽകുന്ന സമയത്ത് ദൈവദൂതൻ എത്തുകയും ഇസ്മാഇൽനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിൻ്റെ ഓര്‍മ്മപുതുക്കലാണ് ബലിപെരുന്നാളായി ആചരിക്കുന്നത്. അള്ളാഹുവിൻ്റെ കൃപയാൽ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രിനും കൂടി ജനിച്ചു. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനൽകരുതെന്ന സന്ദേശവും ബലിപെരുന്നാൾ നൽകുന്നു.

ബക്രീദ് ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.ഈ ദിവസം ബലി കഴി‍ച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നൽകണമെന്നാണ് നിയമം.

ഒരു വര്‍ഷത്തിൽ രണ്ട് പ്രാവശം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉൽ ഫിത്വ‍ര്‍) പിന്നീട് വലിയ പെരുന്നാളാണ് (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ തീയതി കണക്കാക്കുന്നത്. ദുൽ ഹജ്ജ മാസത്തിലാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ റമദാൽ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്.ചെറിയ പെരുന്നാൾ ലോകത്ത് സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാൾ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവും നൽകുന്നു.

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഖുര്‍ആൻ നിര്‍ദ്ദേശിക്കുന്ന അഞ്ച് നിബന്ധനകളിൽ ഒന്നാണ് ഈ കര്‍മ്മം. മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ. ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പുരുഷന്മാര്‍ കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടും സ്ത്രീകള്‍ ഹിജാബ് ധരിച്ചുകൊണ്ടുമാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമായ ഇഹ്റാം കെട്ടുന്നതോടെ രാജാവും പ്രജയും എല്ലാം തുല്യമാകുന്നു എന്നാണ് സങ്കൽപ്പം. ഈ സമയം നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.

അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലിയര്‍പ്പണവുമായി ബന്ധപ്പെട്ട ഒരു ആഘോഷം കൂടിയാണ് ബക്രീദ്. ചെറിയ പെരുന്നാളിലെ ഫിത്-ര്‍ സക്കാത്തിനെക്കാളും ശ്രേഷ്ടമാണ് ബലി നല്‍കലെന്നാണ് വിശ്വാസം.ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാം വിശ്വാസപ്രകാരം ദൈവത്തിനായി മൃഗങ്ങളെ ബലിയര്‍പ്പിക്കുക എന്നത്‌ ഏറ്റവും വിശുദ്ധമായ കര്‍മ്മമാണ്‌.

ആഘോഷം അല്ലെങ്കില്‍ ആനന്ദം എന്ന് അര്‍ത്ഥം വരുന്ന “ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത് .ബക്രീദ് മറ്റൊരു പേരാണ് ഈദ് – ഉല്‍ – സുഹ , “സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.ആ ബലികളെല്ലാം സ്നേഹത്തിനും സഹനത്തിനും വേണ്ടിയായിരിക്കണം. ബലി എന്നത്‌ വെറുമൊരു മരണമോ, ഒരു ജീവിതത്തിന്‍റെ ഇല്ലായ്മയോ അല്ല. അത്‌ ഒരു സമര്‍പ്പണമാണ്‌. അത്‌ എന്തും ത്യജിക്കാനുള്ള ഒരു മനസിന്‍റെ അവസ്ഥയാണ്‌.

ഈ ദിനത്തില്‍ ആശംസകള്‍ നേരുത് കൊണ്ട്‌ മനസ്സിലെ വിദ്വേഷങ്ങള്‍ നീക്കി വിശ്വാസികളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കാനും ഒപ്പം മനസ്സുകളിലെ പക നീക്കി തെറ്റിധാരണകള്‍ മാറ്റുകയും ചെയ്യാനായിരിക്കണം. പെരുന്നാ‍ള്‍ ആശംസകള്‍ നേരുന്നത്‌ ഒരു നല്ല പ്രവൃത്തിയാകുന്നു‍, അതിന്‍റെ മഹത്തരവും സ്വാധീനവും അമൂല്യവുമാകു ന്നു എന്നാണ് മഹാന്‍മാ‍ര്‍ പറഞ്ഞിരിക്കുന്നത്.
ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം ഒന്നാമതായി, ദൈവത്തിന് വേണ്ടി ളുഹറിന് മുമ്പായി രണ്ട് റകഹത്ത് പെരുന്നാള്‍ നിസ്കാരം നടത്തുക. രണ്ടാമതായി, തക്ബീര്‍ ചൊല്ലുക. മൂന്ന്, പെരുന്നാള്‍ നിസ്കാരത്തിന് ശേഷം മൃഗങ്ങളെ ബലിയറുക്കുക. നാല്, പെരുന്നാള്‍ ആശംസകള്‍ കൈമാറുക അതിനായി ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുക.എന്നിവയാകുന്നു.

എവിടെയും ദൈവത്തെ പുകഴ്ത്തി കൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മാത്രം. പള്ളികളും ഈദ്ഗാഹുകളും പ്രാര്‍ഥനകളാള്‍ മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്ന ഈ സുദിനത്തില്‍ ,സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിച്ചുകൊണ്ട് ഏവര്‍ക്കും ബക്രീദ് ആശംസകള്‍

 

Top