വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലിം വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു.എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാൾ ആശംസകൾ !

കോഴിക്കോട്: വ്രതത്തിലും പ്രാര്‍ഥനകളിലും മുഴുകിയ 30 ദിനരാത്രങ്ങള്‍ക്ക് ശേഷം മുസ്ലിങ്ങള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഷോഘിക്കുന്നു. ചിട്ടയായ ജീവിത ക്രമം വഴി പാകപ്പെടുത്തിയ പുതിയ ജീവിത രീതിയാണ് ഇനിയുള്ള 11 മാസം വിശ്വാസിയെ മുന്നോട്ട് നയിക്കുക. ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു.ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണി വരെ പ്രവർത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു.സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന അനേക ലക്ഷങ്ങളുടെ വേദന അറിയുകയായിരുന്നു വ്രതത്തിലൂടെ. കൂടെ നിരന്തരമായ പ്രാര്‍ഥനയും ദാനധര്‍മങ്ങളും വഴി അവന്‍ ആത്മീയമായി ശാക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിറന്നുവീണ പിഞ്ചോമനയെ പോലെ കളങ്കരഹിതമാകണം ഇനിയുള്ള ജീവിതം. അതിനുള്ള കഴിവാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ആര്‍ജിച്ചെടുത്ത ശീലങ്ങള്‍.

ഈയൊരു പശ്ചാത്തലത്തിലാണ് മുസ്ലിങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നാട് അനുഭവിക്കുന്ന കെടുതി ഉള്‍കൊണ്ട് വേണം ആഘോഷങ്ങളെന്നും അതിര് വിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പണ്ഡിത സമൂഹം ഉണര്‍ത്തിക്കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തില്‍ റമദാനിലെ പ്രാര്‍ഥനകളെല്ലാം വീട്ടില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ തന്നെ മതിയെന്ന് വിശ്വാസി സമൂഹം തീരുമാനിച്ചുകഴിഞ്ഞു. വീടുകളില്‍ വച്ച് തന്നെ കുടുംബത്തോടൊപ്പം നമസ്‌കാരം നിര്‍വഹിക്കാനാണ് തീരുമാനം.

നമസ്‌കാരം തുടങ്ങുന്നതിന് മുമ്പ് ഫിത്വര്‍ സക്കാത്ത് എല്ലാ വിശ്വാസികളുടെയും നിര്‍ബന്ധ ബാധ്യതയാണ്. ഇതിന് ശേഷമാണ് നമസ്‌കാരം. പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ നമസ്‌കാരം ഉണ്ടാകില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പെരുന്നാള്‍. സുഗന്ധം പൂശിയും പരസ്പരം അഭിവാന്ദ്യം ചെയ്തും കുടുംബവീടുകള്‍ സന്ദര്‍ശിച്ചും അശണരെ സഹായിച്ചും പെരുന്നാള്‍ ദിനം വിശ്വാസികള്‍ ഭംഗിയുള്ളതാക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള നീക്കങ്ങള്‍ പാടില്ല.

പെരുന്നാളിന് വിശ്വാസികള്‍ പ്രത്യേകമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. ഇക്കാര്യം കണക്കിലെടുത്തും ഇളവ് നല്‍കി. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിന് വാഹനങ്ങളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ നടത്താം. സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Top