ഗുജറാത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക്

ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവനേതാവ് അല്‍പേഷ് താക്കൂര്‍ എതു സമയവും പാര്‍ട്ടി വിടുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍. ഒബിസി നേതാവായ അല്‍പേഷ് ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്ന അല്‍പേഷിനെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അല്ലെങ്കില്‍ ലോക്‌സഭാ സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്‍പേഷിനു മന്ത്രിസ്ഥാനവും അല്‍പേഷിന്റെ ഭാര്യയ്ക്ക് ലോക്‌സഭാ ടിക്കറ്റും ബിജെപി വാഗ്ദാനം ചെയ്തതായും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്ന അല്‍പേഷിനെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അല്ലെങ്കില്‍ ലോക്‌സഭാ സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ക്കൊപ്പം ഗുജറാത്തില്‍ ബിജെപിക്കെതിരേ ഉയര്‍ന്നുവന്ന യുവനേതാവായിരുന്നു അല്‍പേഷ്. അഭ്യൂഹങ്ങളോട് അല്‍പേഷ് ഇതേവരെ പ്രതികരിച്ചിട്ടില്ല.

Top