ഈരാറ്റുപേട്ട: ചരിത്രത്തിലാദ്യമായി ആനയെ മാമോദീസാ മുക്കി!പ്രസിദ്ധമായ ഈരാറ്റുപേട്ട അരുവിത്തറു പള്ളിയില്‍ ആനയെ മാമോദീസ മുക്കിയ സംഭവം വന്‍ വിവാദമാകുന്നു. ഏത് വിശുദ്ധ നാമമാണ് ആനക്ക് കൊടുത്തതെന്ന് അറിയിില്ല .കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ മാമോദിസ മുക്കിയത്. സഭാ ചട്ടങ്ങള്‍ക്കും വേദ പുസ്തകത്തിനും വിരുദ്ധമായ സംഭവത്തിനെതിരെ നാനാ ഭാഗത്ത് നിന്നും വിവാദം കത്തി പടരുകയാണ്. വാഹനങ്ങളൊക്കെ വെഞ്ചരിക്കുന്നത് പതിവാണെങ്കിലും ആനയെ മാമോദീസ മുക്കുന്നത് ആദ്യമാണെന്ന് സഭാ നേതൃത്വവും പറയുന്നു.

പാപ്പാനൊപ്പം പള്ളി പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. എന്നാല്‍ ആനയെ മാമോദിസ മുക്കിയതല്ലെന്നും പുതുതായി വാങ്ങിയ ആനയെ പ്രാര്‍ഥിക്കാന്‍ കൊണ്ടു വന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സഭയുടെ വിശദീകരണം. എന്നാല്‍ നടന്നത് മാമോദീസയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ മാമോദിസ ചടങ്ങിന് കൈയില്‍ ഒതുങ്ങാത്തത്ര പണം സഭ വാങ്ങിയത്രേ.


