ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഹാജരാക്കല്‍ ഉത്തരവ് പ്രാബല്യത്തില്‍

അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വീസ് പെന്‍ഷന്‍കാരെയും കണ്ടെത്തുന്നതിന്റെ ഭാഗമായി ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഹാജരാക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഓഗസ്റ്റ് മാസത്തെ ശമ്പളം വരുന്നതിന് മുന്‍പ് ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് അതത് വകുപ്പു തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങി. പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിലോ ട്രഷറിയിലോ കാര്‍ഡിന്‍റെ പകര്‍പ്പ് സമര്‍പ്പിക്കണം. കാര്‍ഡ് ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിവരം നല്‍കാന്‍ പിഎഫ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്‍$റെ$ പകര്‍പ്പ് ഡ്രോയിങ്ങ് ആന്‍ഡ് ഡിസ്‌ബേഴ്‌സമെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ അധികാരികള്‍ക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള ഉത്തരവ് നല്‍കി.

അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡ് മാറ്റി വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് പത്തുവരെ കാര്‍ഡ് മാറ്റി വാങ്ങാം. ഇതിനോടകം തന്നെ ഇരുപത്തയ്യായിരത്തോളം പേര്‍ കാര്‍ഡ് മാറ്റി വാങ്ങിയിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്നവരില്‍ അനര്‍ഹരായി മുന്‍ഗണനാപ്പട്ടികയില്‍ ഇടം നേടിയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ഇതിനായി നോര്‍ക്ക, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍ദേശം നല്‍കി.

റേഷന്‍ കാര്‍ഡിന്‍റെ കോപ്പി ഹാജരാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒാഗസ്റ്റിലെ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം. സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ അനര്‍ഹരും കയറിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖലകളില്‍ ജോലി ചെയ്യുന്നവരും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Top