തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് അനവധി കൊലക്കേസുകളിലെ പ്രതി

നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശ്രാവണ്‍ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളില്‍ നിന്ന് ഒരു എകെ 47ഉം നാടന്‍ തോക്കും പിടിച്ചെടുത്തു.

ശ്രാവണിനെതിരെ നോയിഡയിലും ഡല്‍ഹിയിലും കേസുകളുണ്ട്. രണ്ടു പൊലീസ് സ്റ്റേഷനില്‍ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിവയ്പില്‍ ഇന്‍സ്പെക്ടര്‍ക്കും രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരfക്കേറ്റു. ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലയ്ക്കു കാല്‍ ലക്ഷം രൂപ വിലയിട്ട കുറ്റവാളി കഴിഞ്ഞ ദിവസം രാത്രി സഹാറന്‍പുര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിനിടെ പരുക്കേറ്റു.

Top