മധുര: അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പത്താംക്ലാസുകാരന്‍ ഒടുവില്‍ വീട്ടിലേക്ക് തിരിച്ചുവന്നു. സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത് മധുരയിലാണ്. വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയിലായതോടെ ഗര്‍ഭിണിയായ ടീച്ചര്‍ അഴിക്കുള്ളിലുമായി.
അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടി ഒരുവര്‍ഷത്തിനു ശേഷം പിടിയിലായ പതിനഞ്ചുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാണെന്നു ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥിയെ വീട്ടുകാര്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. ഗര്‍ഭിണിയായ അധ്യാപികയെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തു റിമാന്‍ഡ് ചെയ്തു. ഇരുപത്തിമൂന്നുകാരിയായ ഇവര്‍ ഗര്‍ഭിണിയാണ്.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസമാണു തിരുച്ചിറപ്പള്ളിയിലുള്ള സ്‌കൂളില്‍ നിന്നു വിദ്യാര്‍ഥിയും അധ്യാപികയും ഒളിച്ചോടിയത്. വിദ്യാര്‍ഥി വീട്ടില്‍ നിന്നു 10,000 രൂപയും 60 പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നു. തിരുപ്പൂരിലുള്ള ഒരു മില്ലില്‍ ജോലിചെയ്യുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണു പൊലീസ് പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാണെന്നു വിദ്യാര്‍ഥി പറഞ്ഞത്.


