രാ​ഷ്‌​ട്രീ​യ​വി​രോ​ധം തീ​ർ​ക്കാ​ൻ എ​നി​ക്കെ​തി​രേ ആ​രോ വാ​ർ​ത്ത​ക​ൾ എ​ഴു​തി​ക്കു​ക​യാണ് .​ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​ത് വാ​സ്തു​ഭം​ഗി കാ​ണാ​ൻ- ഇ.പി. ജയരാജൻ

കണ്ണൂർ‌: രാഷ്‌ട്രീയവിരോധം തീർക്കാൻ എനിക്കെതിരേ ആരോ വാർത്തകൾ എഴുതിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി എന്ന വിവാദ വാർത്ത ഇന്നലെ മനോരമ ചാനൽ പുറത്ത് വിട്ടിരുന്നു .ബന്ധു നിയമന വിവാദത്തിൽപ്പെട്ട് മന്ത്രിസ്ഥാനം നഷ്ട്ടമായിരിക്കുന്ന സമയം സി.പി.എം നേതാവും മുൻ മന്ത്രിയും ക്ഷേത്രദർശനം നടത്തി എന്നാണ് ചിത്രം സഹിതം മനോരമ വാർത്ത പുറത്ത് വിട്ടിരുന്നത് . ബന്ധു നിയമന വിഷയം കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറായുടെയും മുന്നിലെത്തുന്നസമയത്താണ് വിവാദങ്ങളിൽനിന്നും നടപടികളിൽനിന്നും വിമർശനങ്ങളിൽനിന്നും രക്ഷ തേടിയാണ് കണ്ണൂർ മുഴക്കുന്നിലെ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രത്തിൽ ഇ.പി.ജയരാജൻ എത്തിയത് എന്നും റിപ്പോർട്ട്.സംബഎന്നാൽ ഇത് രാഷ്ട്രീയ വൈരം തീർക്കാൻ ആരോ ചെയ്യുകയാണ് എന്നും ജയരാജൻ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” അവർക്കൊക്കെ ഭ്രാന്താണ്. അല്ലാതെ ഇത്തരം വിവരക്കേട് ചെയ്യുമോ. പൂരമഹോത്സവത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും ആയോധന കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രിൽ ആറിന് ഞാൻ ക്ഷേത്രത്തിൽ പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍റെ മണ്ഡല പരിധിയിലുള്ള പുരാതന ക്ഷേത്രമാണിത്. പരിപാടിക്കെത്തിയപ്പോൾ ക്ഷേത്രത്തിന്‍റെയുള്ളിലെ അത്യപൂർവ്വമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതർ എന്നോട് അഭ്യർഥിച്ചു. ഇതേത്തുടർന്നാണ് ഞാൻ ക്ഷേത്രത്തിൽ കയറിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ‌ ചെരുപ്പുകളും ഷർട്ടും അഴിക്കണമെന്ന് എല്ലാവർക്കും അറിയാം. അത് മാത്രമേ ഞാനും ചെയ്തുള്ളൂ. അല്ലാതെ ദർശനം നടത്തിയതൊന്നുമല്ല. ആരുടെയോ താത്പര്യത്തിന് വേണ്ടി അങ്ങനെ എഴുതിക്കുകയാണ്.EP-JAYARAJAN TEMPLE

മാധ്യമങ്ങൾ ആരുടെയെങ്കിലും താത്പര്യത്തിന് വേണ്ടി ഇങ്ങനെ അധഃപതിക്കരുത്. മന്ത്രിയായിരുന്ന അവസരത്തിൽ ക്ഷേത്ര അധികൃതർ എന്നെയൊരു പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പോകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് പൂരമഹോത്സവത്തിന് ക്ഷണിച്ചത്. അപ്പോഴേക്കും ഞാൻ മന്ത്രിയല്ലാതായി കഴിഞ്ഞിരുന്നു. ‍ഒരു വർഷം മുന്പാണ് സംഭവം നടന്നത്.

ഇപ്പോൾ ഇത് വിവാദമാക്കേണ്ടത് ആരുടെയൊക്കെ താത്പര്യമാണെന്നും ജയരാജൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെയുള്ള നീക്കങ്ങളാണോ ഇതിന് പിന്നിലെന്ന് ചോദിച്ചപ്പോൾ അതൊക്കെ നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നും ജയരാജൻ‌ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇ.പി.ജയരാജൻ എംഎൽഎ ദർശനത്തിന് വേണ്ടിയല്ല ക്ഷേത്രത്തിൽ എത്തിയതെന്ന് മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്ര അധികൃതരും വ്യക്തമാക്കി.

പൂരമഹോത്സവത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനത്തിന് വേണ്ടി എത്തിയ അദ്ദേഹം തങ്ങളുടെ നിർബന്ധപ്രകാരമാണ് വാസ്തുഭംഗി കാണുന്നതിന് ക്ഷേത്രത്തിനുള്ളിൽ കയറിയത്. സ്ഥലം എംഎൽഎ കൂടിയായ ജയരാജൻ ഒരു പ്രാവശ്യം മാത്രമേ ക്ഷേത്രത്തിൽ വന്നിട്ടുള്ളൂ. മന്ത്രിയായിരുന്നപ്പോൾ നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.2017 എപ്രിൽ ആറ്, വൈകുന്നേരം ആറുമണിക്കായിരുന്നു ജയരാജൻ ക്ഷേത്രദര്ശനം നടത്തിയതെന്ന വാർത്ത ..

തിരക്കു കുറഞ്ഞ സന്ധ്യാനേരത്തായിരുന്നു ക്ഷേത്ര ദർശനം. ഷർട്ടൂരി പ്രാർത്ഥനയും നടത്തി തിരികെ കാറിൽ മടങ്ങി. രഹസ്യ പ്രാർത്ഥന നടന്നെങ്കിലും കേന്ദ്ര കമ്മിറ്റിയിൽ നിന്നുളള വിമർശനം തടയാനായില്ല. വൈകിയാണെങ്കിലും കേസ് വിജിലൻസ് പിൻവലിച്ചെന്നെതും യാഥാർഥ്യം. പക്ഷേ മന്ത്രിക്കസേര മാത്രം വൈകുന്നു.പഴശിരാജാവ് യുദ്ധത്തിന് പോകുന്നതിന് മുൻപ് ദർശനം നടത്തിയിരുന്ന ക്ഷേത്രമാണ് മൃദംഗശൈലശ്വേരി. കഥകളി പിറവിയെടുത്തെന്ന് കരുതപ്പെടുന്ന ഇവിടെ സർവ ഐശ്വര്യത്തിനായാണ് വിശ്വാസികളെത്തുന്നത്. മുൻ സംസ്ഥാന പൊലീസ് മേധാവി അലക്സാണ്ടർ ജേക്കബ് ഇവിടുത്തെ പഞ്ചലോഹ വിഗ്രഹത്തിന്റെ ശക്തിയെക്കുറിച്ച് സാക്ഷ്യം പറഞ്ഞതോടെയാണ് ദർശനം നടത്തുന്നവരുടെ എണ്ണം വർധിച്ചത് എന്നും റിപ്പോർട്ട്

Top