പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാതിരുന്ന ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

സെന്‍റ് സേവ്യേഴ്‌സ് കോളേജിന് പുറകില്‍ ഭിന്നശേഷിക്കാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ അന്നമനട വെണ്ണുപ്പാടം കളത്തില്‍ കെകെ അഭിലാഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാളയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരുകേശന്‍ കൊല്ലപ്പെട്ടത്.

സ്വാതന്ത്ര ദിനത്തിലാണ് മുരുകേശന്‍റെ മൃതദേഹം കണ്ടെത്തിയത്. പൂനൈയില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് ഓഗസ്റ്റ് 14 ന് നാട്ടിലേക്ക് വരുന്നതിനിടെ ആലുവയിലാണ് ട്രെയിനിറങ്ങിയത്.

മദ്യലഹരിയില്‍ സ്‌റ്റേഷന്‍ പരിസരത്ത് ഉറങ്ങിയ അഭിലാഷിന്റെ ബാഗ് മോഷണം പോയിരുന്നു. സ്‌റ്റേഷന്‍ പരിസരത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മുരുകേശനെ കണ്ടുമുട്ടിയത്.

പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് അഭിലാഷ് മുരുകേശനെ കൊലപ്പെടുത്തുകയായിരുന്നു.

മുണ്ട് കഴുത്തില്‍ മുറുക്കിയാണ് മുരുകേശനെ കൊലപ്പെടുത്തിയത്. മുരുകേശന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് അഭിലാഷിനെക്കുറിച്ച് സൂചന ലഭിച്ചത്.

വിശദമായ അന്വേഷണത്തിനൊടുവിലാണ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Top