ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസിന്റെ ഫൈവ്സ്റ്റാര്‍ സൗകര്യം; പീഡനത്തിനരയായ കുട്ടിയുടെ കുടുംബം ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടു

കൊച്ചി: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസിന്റെ ഫൈവ് സ്റ്റാര്‍ സഹായം. കല്ലൂര്‍ സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന പാറയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ഷാജി എന്ന വിളിക്കുന്ന ഇബ്രാഹിമിനു വേണ്ടിയാണ് പോലീസിന്റെ ഒത്തുകളി. നേരത്തെ തന്നെ ലക്ഷങ്ങള്‍ വാങ്ങി കേസ് അട്ടിമറിയ്ക്കാന്‍ പോലീസ് ശ്രമിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഈ സംഭവത്തില്‍ ആരോപണ വിദേയനായ സി ഐ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്.
ഇതോടെ ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങി കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടിയ വിവരം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കാനും പോലീസ് ശ്രമിച്ചു. കഴിഞ്ഞ ദിവസം ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നത് പ്രതിയുടെ തന്നെ ആഢംബര വാഹനത്തിലായിരുന്നു. ഈ വാഹനം ഓടിക്കുന്നതാകട്ടെ പ്രതിയുടെ മകനും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോലീസ് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണ്.

കടവന്ത്ര ഷാജിയുടെ ഫ്‌ലാറ്റില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന ഷാജിയെ കടവന്ത്ര സ്റ്റേഷനിലിരുത്തി. ഫ്‌ലാറ്റില്‍ എത്തിയ പൊലീസ് താക്കോല്‍ കിട്ടിയില്ലെന്ന് പറഞ്ഞു തിരികെ പോയി. ഇതോടെ ഷാജിയെ കൊണ്ടുവരുമെന്നറിഞ്ഞ് തടിച്ചുകൂടിയവര്‍ നിരാശരായി. ഷാജിയുടെ കടവന്ത്ര ഫ്‌ലാറ്റിലും വാഗമണ്ണിലുമാണ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിക്കപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ബിസ്സിനസുകാരനായ ഷാജിയുടെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുമായുള്ള അടുപ്പം മുലം കേസിന്റെ തുടക്കം മുതല്‍ അലംഭാവം കാട്ടിയിരുന്നു. അന്വേഷണവും അറസ്റ്റ് വിവരങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിവരഹസ്യമായാണ് പൊലീസ് നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയും കുടുംബവും ക്വട്ടേഷന്‍ സംഘം വധഭീഷണി മുഴക്കിയതിനെ തുടര്‍ന്നു മറ്റൊരു ജില്ലയിലേക്ക് രഹസ്യമായി താമസം മാറ്റിയിരുന്നു. തങ്ങെളെ വധിക്കമെന്ന് ഭീഷണി മുഴക്കിയ സംഘങ്ങള്‍ക്കെതിരെ എറണാകള് റേഞ്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തില്ല. ഷാജിയുടെ മകനാണ് നാട്ടു വിട്ടു പോകാന്‍ ആലപ്പുഴയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

വിളിച്ച ഫോണ്‍ നമ്പറുകളും മറ്റും നല്‍കിയിട്ടും അതിനൊന്നും വേണ്ടത്ര ശുഷ്‌കാന്തി കാട്ടാത്തത് ദുരുഹ ഉളവാക്കന്നു. ഷാജിയുടെ കാക്കനാടുള്ള ഹോസ്റ്റലിലെ ജീവനക്കാരിയുടെ മകളാണു പീഡനത്തിന് ഇരയായ പെണ്‍കുട്ടി. മാതാവിന് സഹായത്തിന് എത്തിയിരുന്ന ഷാജിക്കു കുട്ടിയുമായുള്ള അടുപ്പം ഇത്തരത്തിലാകമെന്ന് കരുതിയില്ലെന്ന് പറയുന്നു. കുട്ടിയുടെ മാതാവിനും പീഡനത്തില്‍ പങ്കണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗുഢാലോചനയും നടന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ സംശയത്തോടെയാണ് എല്ലാവരും കാണുന്നത്.

വിദേശത്തിരുന്നു കൊണ്ടു തന്നെ കേസ്സ് ഒത്തുതീര്‍പ്പാക്കാന്‍ ഷാജിയുടെ മകന്‍ ആഷിക് വഴി പലപ്പോഴായി പെണ്‍കുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ടിരുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തെങ്കിലും കുട്ടിയുടെ മാതാവ് വഴങ്ങിയില്ല. ഇതോടെയാണ് നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങേണ്ട അവസ്ഥയുണ്ടായത്.

Top