തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോയ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും തിരുവല്ല പൊടിയാടി ജംക്‌ഷനിൽ കൂട്ടിയിടിച്ച് സിവിൽ പൊലീസ് ഓഫിസർ മരിച്ചു. തിരുവനന്തപുരം എആർ ക്യാംപിൽ ജോലി ചെയ്യുന്ന കടയ്ക്കൽ സ്വദേശി പ്രവീൺ ആണ് മരിച്ചത്. അപകടത്തിൽ എസ്ഐക്കും പരുക്കേറ്റിട്ടുണ്ട്.


