പ്രവചനം കൊണ്ട് ചാണക്യനായി’ചാണക്യ !!!എന്‍ഡിഎയ്ക്ക് 350 പ്രവചിച്ചു, കിട്ടിയത് 351; ബിജെപിയ്ക്ക് 300 പ്രവചിച്ചു, കിട്ടിയത് 303

ന്യുഡൽഹി:ഭാവിയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയാനാകില്ലെന്നു വ്യക്തമയക്കുന്ന നാക്ക് പൊന്നാക്കിയ പ്രവചനം ആയിരുന്നു ന്യൂസ്24-ചാണക്യ നടത്തിയത് .വളരെ വസ്തുനിഷ്ഠം,ശാസ്ത്രീയം. എന്‍.ഡി.എ. 350 സീറ്റും ബി.ജെ.പി. 300 സീറ്റും യു.പി. എ. 95 സീറ്റും കോണ്‍ഗ്രസ് 55 സീറ്റും മറ്റുള്ളവര്‍ 97 സീറ്റും നേടുമെന്ന് പ്രവചിച്ച് പേരെടുത്തു. 2014-ല്‍ ആറ് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ ബി.ജെ.പി. അധികാരത്തിലെത്തുമെന്നു മുന്‍കൂട്ടിക്കണ്ടു. അന്നും ചാണക്യയാണ് ബി.ജെ.പിയുടെ മുന്നേറ്റം ഏറ്റവും കൃത്യമായി പ്രവചിച്ചത്.

ഇത്തവണ നാലു സര്‍വേ മാത്രമായിരുന്നു എന്‍.ഡി.എയ്ക്കു 300 സീറ്റില്‍ താഴെയേ കിട്ടൂ എന്നു പ്രവചിച്ചത്. ഇവയില്‍ ബഹുഭൂരിക്ഷവും 234 മുതല്‍ 276 വരെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് സീറ്റുകിട്ടുമെന്നാണു പറഞഞ്ത്. 80 സീറ്റുളള യു.പിയില്‍ ബി.ജെ.പിക്കു കാലിടറുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും. എങ്കിലും 58 സീറ്റു വരെ കിട്ടാമെന്നും ചില ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റേ കിട്ടൂ എന്നും അവര്‍ കണ്ടെത്തിയിരുന്നു. ബി.ജെ.പി. കനത്തതിരിച്ചടി നേരിട്ടില്ലെന്നു ഫലം സ്ഥിരീകരിക്കുന്നു.

ഏജന്‍സികള്‍ മൂനകൂട്ടിക്കണ്ടതു പോലെ കേരളവും തമിഴ്‌നാടും പഞ്ചാബും മാത്രമാണു യു.പി.എയ്‌ക്കൊപ്പം നില്‍ക്കുന്നത്. അടുത്തകാലത്ത് കോണ്‍ഗ്രസ് ഭരണത്തിലേറിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കര്‍ണാടയിലും യു.പി.എയ്ക്കു പ്രഹരമേല്‍ക്കുമെന്ന പ്രവചനവും യാഥാര്‍ഥ്യമായി. ഡല്‍ഹിയില്‍ ആംആദ്മി പാട്ടിയുടെ പതനവും അങ്ങനെ തന്നെ സംഭവിച്ചു. കേരളത്തില്‍ യു.ഡി.എഫ്. മേല്‍ക്കൈ നേടുമെന്ന പ്രവചനവും ശരിയായി.13 മുതല്‍ 16 സീറ്റു വരെയാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍, 19 സീറ്റ് നേടി പ്രചനത്തനപ്പുറത്തെ നേട്ടമാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന ഭുരിപക്ഷം ഏജന്‍സികളുടെയും പ്രവചനം പാഴായി. മുന്നു സീറ്റു വരെ കിട്ടാമെന്നായിരുന്നു ന്യൂസ് നേഷന്റെ സര്‍വേഫലം. രണ്ട് ഏജന്‍സികള്‍ മാത്രമായിരുന്ന് സീറ്റ് കിട്ടില്ലെന്നു പറഞ്ഞത്. .

പ്രതിപക്ഷത്തിന്റെ ഏറെ പഴികേട്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നത് വിവിധ ഏജന്‍സികള്‍ പ്രവചിച്ച വഴിയിലുടെ തന്നെ. അവരുടെ കണക്കില്‍ വളരെ നിസാര തെറ്റുമാത്രമാണുളളത്.
പണം വാങ്ങി ബി.ജെ.പിക്കുവേണ്ടി നടത്തിയെന്നായിരുന്നു വിമര്‍ശനം. ദേശീയതലത്തില്‍ നടത്തിയ ഒന്‍പതു സര്‍വേഫലങ്ങളിലും മോഡിതരംഗമായിരുന്നു. എന്‍.ഡി.എ. 300ല്‍ പരം സീറ്റ് നേടുമെന്ന് ആറു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ബി.ജെ.പി.ഒറ്റയ്ക്ക് 250 നുമുകളില്‍ സീറ്റു നേടുമെന്നായിരുന്നു മൂന്നു സര്‍വേകളുടെ ഫലം. യു.പി.എ. പരമാവധി 95 നും 130നും മധ്യേ സീറ്റു നേടുമെന്നായിരുന്നു ബഹുഭൂരിപക്ഷ ഏജന്‍സികളും പറഞ്ഞുവച്ചത്. ഇതില്‍ തന്നെ കോണ്‍ഗ്രസ് 55 മുതല്‍ 81 വരെ സീറ്റേ നേടൂ എന്നും പ്രവചിച്ചു. മറ്റുള്ളവര്‍ക്ക് 95 മുതല്‍ 135 വരെ സീറ്റു കിട്ടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

തെരഞ്ഞെടുപ്പിനു ഒരു ഘട്ടം ബാക്കി നില്‍ക്കെ, 300 സീറ്റുമായി വീണ്ടും മുന്നണി അധികാരത്തിലെത്തുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ഇന്നലെ ഫലം വന്നപ്പോള്‍ ആകെയുള്ള 542-ല്‍ എന്‍.ഡി.എ. 351 സീറ്റും ബി.ജെ.പി. 303 സീറ്റും യു.പി.എ. 91 സീറ്റുമാണു നേടിയത്. നിലവിലുള്ള 44 സീറ്റില്‍നിന്ന് 52 സീറ്റായി കോണ്‍ഗ്രസ് നില അല്‍പ്പം മെച്ചപ്പെടുത്തി. മറ്റുള്ളവര്‍ക്കു 100 സീറ്റാണു കിട്ടിയത്. ഇക്കുറിയും ന്യൂസ്24-ചാണക്യ നടത്തിയ പ്രവചനം അവിശ്വസനീയമായി.

Top