പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്‍റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്; വൈറലായി ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്

ദിലീപിന്‍റെ അറസ്റ്റിനോട് സിനിമാ മേഘലയിലെ ഓരോരുത്തരായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നടിക്ക് ശക്തമായ പിന്‍തുണ നല്‍കികൊണ്ട് പുറത്തുവന്ന പോസ്റ്റാണ് ഭാഗ്യലക്ഷ്മിയുടെത്. ചുവടെ ചേര്‍ക്കുന്ന ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് വായിച്ചാല്‍ ആര്‍ക്കും സങ്കടം വന്നുപോകും.

ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല. “ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം,ഞാൻ കരയുന്നുണ്ട്,
പ്രാർത്ഥിക്കുന്നുണ്ട്,എന്‍റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും,എന്നെ കുറ്റപ്പെടുത്തുന്നവരേയും,എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്‍റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്.
ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്, ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം..ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവർ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു..ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല,വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും .എന്നിട്ടും അവർ പിന്മാറാതെ നിന്നു..
പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നു.. സിനിമാലോകമോ? എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു..എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം. തെളിവിന്‍റെ പേരിൽ കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം…അത് നമുക്ക് കാത്തിരുന്ന് കാണാം.
സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ,ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു..
എന്തായാലും ഈ പോസ്റ്റ് ഫേയ്സ്ബുക്കില്‍ വൈറലായിരിക്കുകയാണ്.

Top