ചേര്‍ത്തല: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഒടുവില്‍ കല്ല്യാണം കഴിച്ചെങ്കിലും അതേ ഫേസ്ബുക്ക് തന്നെ ഇരുവരുടെയും ജിവിതത്തിന് തിരശ്ശീല വീഴ്ത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പെണ്‍കുട്ടിയുടെ പിതാവിനും അയച്ചുകൊടുത്തിന്റെ പേരില്‍ കാസര്‍കോട് ചെറുവത്തൂര്‍ മടക്കര അമൃതാലയം വീട്ടില്‍ കെ പി മനീഷിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതിങ്ങനെയാണ്.
ചേര്‍ത്തല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയും പ്രതിയും തമ്മില്‍ ഫേസ് ബുക്കിലുടെയാണ് പരിചയപ്പെട്ടതും പ്രണയിച്ചതും ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹതത്തിനു ശേഷം സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യവുമായി യുവാവ് പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാള്‍ ഭാര്യയുമായി ഇടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പ്രശ്‌നങ്ങളായതോടെ യുവതി അടുത്തിടെ ചേര്‍ത്തലയിലെ വീട്ടിലേക്കു പോന്നു.
യുവതി കാസര്‍കോട്‌നിന്നും പോന്നതിനു പിന്നാലെയാണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സിഡി പിതാവിന്റെ പേരില്‍ വീട്ടിലേക്ക് അയച്ചത്. ഫെയ്‌സ്ബുക്ക്, യുട്യൂബ്, വാട്‌സ് ആപ് എന്നിവയിലും ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് യുവതി ചേര്‍ത്തല പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.


