ഫൈസലിന്റെ കുടുംബത്തെ കൊടിഞ്ഞി മഹല്ല് കമ്മറ്റി ദത്തെടുക്കും; ഫൈസല്‍ കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു

തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ അക്രമികള്‍ വെട്ടിക്കൊന്ന പുല്ലാണി ഫൈസലി (30)ന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മറ്റി നേതൃത്വം നല്‍കുന്ന ഫൈസല്‍ കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു.

ഫൈസലിന്റെ കുടുംബത്തിന് വീട്,മക്കളുടെ വിദ്യാഭ്യാസം, ഭാവി ജീവിതം തുടങ്ങിയ കാര്യങ്ങള്‍ സഹായ കമ്മറ്റി ഏറ്റെടുത്തു.കൊടിഞ്ഞിയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാനും ഇതിനായി കുട്ടികളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുമാണ് പി സി മുഹമ്മദ്ഹാജി ചെയര്‍മാനും,പൊറ്റാണിക്കല്‍ അബ്ദുസ്സലാം കണ്‍വീനറുമായി രൂപീകരിച്ച കമ്മറ്റിയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top