പോലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; നഗ്നഫോട്ടോകള്‍ വാങ്ങലും ഭീഷണിപ്പെടുത്തലും, പുതിയ തട്ടിപ്പ്

തൃശ്ശൂര്‍: പോലീസെന്ന പേരില്‍ വീടുകളിലേക്ക് വിളിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘം പിടിമുറുക്കുന്നു. നിരവധി പേരാണ് ഇതിനോടകം തട്ടിപ്പിനിരയായത്. തൃശ്ശൂര്‍ ജില്ലയിലാണ് വ്യാപകമായി തട്ടിപ്പ നടന്നതെങ്കിലും ഇപ്പോള്‍ മറ്റ് ജില്ലകളിലേക്കും പിടിമുറുക്കുന്നുണ്ട്. അതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൊലീസ്, സൈബര്‍സെല്‍ തുടങ്ങി വിവിധ ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞു സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളുള്ള വീടുകളിലേയ്ക്കാണ് കോളുകളെത്തുന്നത്. കോളുകളുടെ ഉറവിടം വിദേശ രാജ്യങ്ങളില്‍ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെയാളുകള്‍ ഇത്തരം ചതിയില്‍പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊലീസ് ജാഗ്രതാ മുന്നറിയിപ്പിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലേക്ക് ഫേണ്‍വിളിച്ച ശേഷം നിങ്ങളുടെ മകളുടെ/സഹോദരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ടെന്നും അന്വേഷണത്തിനായി സംസാരിക്കുന്നതിനു മകള്‍ക്കു ഫോണ്‍ നല്‍കാനായിയിരിക്കും പറയും. തുടര്‍ന്നു വൈറലായ നഗ്നചിത്രങ്ങളുടെ സാമ്യത പരിശോധിയ്ക്കാനായി സ്വന്തം വാട്‌സ്അപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്റ് നേരത്തേക്കു നല്ല ചിത്രം ഇടാനും തുടര്‍ന്ന് നഗ്ന പ്രദര്‍ശിപ്പിച്ചു ഫോട്ടൊ ഇടാനും ആവശ്യപ്പെടും. ഇത്തരത്തില്‍ വീട്ടുകാര്‍ ഭയത്തില്‍ ഫോട്ടോ അയച്ചുകൊടുക്കുകയും അവ ഇവര്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ചത് ഉപയോഗിച്ച് പലവഴികളിലൂടെ തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങും. മാനസികമായും വിദഗ്ധനായ ഞരമ്പ് വിരുതന്‍ ഗംഭീര ശബ്ദത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ നല്ല മലയാളത്തിലാണ് സംസാരിക്കുക.

ഇത്തരം കോളുകള്‍ നിങ്ങളുടെ വീട്ടിലേക്കെത്തിയാല്‍ ഒരു കാരണവശാലും വിവരങ്ങളും, ഫോട്ടൊകളും കൈമാറരുതെന്ന് പൊലീസ് പറയുന്നു.

Top