അടക്കം കഴിഞ്ഞപ്പോൾ മരിച്ച സ്ത്രീ പോലീസ് സ്റ്റേഷനിലെത്തി

മരിച്ചെന്നു കരുതി അടക്കിയ സ്ത്രീ പോലീസ് സ്റ്റേഷനിൽ ഹാജരായി. പഞ്ചാബിലെ പട്യാലയിലായിരുന്നു സംഭവം. പട്യാലയിലെ സൻഗൂർ ബൈപാസിന് സമീപം കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പട്യാലയിലുള്ള ഒരു കുടുംബം ഇത് തങ്ങളുടെ മകളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

സമീപവാസിയായ ഒരു യുവാവിനൊപ്പം തങ്ങളുടെ മകൾ ഒളിച്ചോടിയതായിരുന്നെന്നും അയാൾ മകളെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ഇവർ പോലീസിൽ പരാതിയും നൽകി. മരിച്ച നിലയിൽ കണ്ടെത്തിയ യുവതി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു. കുടുംബം മൃതദേഹം തിരിച്ചറിഞ്ഞതോടെ പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം അന്ത്യകർമങ്ങൾക്കായി ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരം ദഹിപ്പിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടു എന്ന പറഞ്ഞ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ബൈപാസിന് സമീപം കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന്‍റെ മുഖം വികൃതമാക്കിയതിനാൽ ആഭരണങ്ങൾ നോക്കിയാണ് അത് തങ്ങളുടെ മകളാണെന്ന് ഉറപ്പിച്ചത് എന്നാണ് മരിക്കാത്ത പെണ്‍കുട്ടിയുടെ വീട്ടുകാർ ഇപ്പോൾ പറയുന്നത്.

Top