പി വിജയൻ ഐപിഎസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്.’ഞാൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്ന് വിജയൻ

കൊച്ചി: ഐജി പി വിജയൻ ഐപിഎസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഒറിജിനൽ എഫ്.ബി. പേജിൻ്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമ്മിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴിച്ചാൽ രണ്ടും ഒരുപോലെ. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്. അദ്ദേഹത്തിന്റെ ചിത്രമടക്കം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിട്ടുണ്ട്. വേരിഫൈഡ് അക്കൗണ്ടാണ് പി വിജയന്റേത്. നിലവിലെ വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷനില്ല.

ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക് അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്. കളമശേരി പൊലീസ് ഓഫിസർ രഘു ആണ് വ്യാജ അക്കൗണ്ട് കൺട്രോൾ സെല്ലിന്റ ശ്രദ്ധയിൽപ്പെടുത്തിയത്. ഐജി പി വിജയനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. തുടർന്ന് വിജൻ തന്നെ തന്റെ ശരിയായ അക്കൗണ്ടിൽ നിന്ന് വ്യാജ അക്കൗണ്ടിനെ കുറിച്ച് പോസ്റ്റ് ഇട്ടു.ചിലർ എന്റെ വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരുന്നു. അത്തരം വ്യാജ ഐഡിയിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്. അതിലുപരിയായി ഞാൻ സാധാരണയായി ഫ്രണ്ട് റിക്വസ്റ്റ് അയക്കാറ്റില്ല’.

Top