ഒറിജിനല്‍ ഐപിഎസ് അല്ല; പക്ഷെ സാമൂഹ്യ ദ്രോഹികളെയും കള്ളന്‍മാരെയും നേര്‍വഴിക്ക് നടത്തും; ഒടുവില്‍ പിടിയില്‍

ഐപിഎസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ ദ്രോഹികളെയും കള്ളന്‍മാരെയും നേര്‍വഴിക്ക് നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. ബിഹാറിലെ ദര്‍ബാംഗ സ്വദേശിയായ യുവാവ് ആണ് ഐപിഎസ് വേഷം ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ചുവെന്ന കുറ്റത്തിന് പൊലീസ് പിടിയിലായത്.മകന്‍ ഒരു ഐപിഎസ് ഓഫീസറാവണമെന്നത് ഇയാളുടെ മാതാപിതാക്കളുടെ വലിയ ആഗ്രഹമായിരുന്നു. പല തവണ ഇതിന് വേണ്ടി പരീക്ഷകള്‍ എഴുതിയെങ്കിലും അദ്ദേഹത്തിന് ഐപിഎസ് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി യുവാവ് ഐപിഎസ് വേഷം അണിഞ്ഞത്.എന്നാല്‍ ഐപിഎസ് വേഷം ദുരുപയോഗം ചെയ്യാന്‍ ഇദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. സാമൂഹ്യ ദ്രോഹികളെയും ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താനായിരുന്നു ഇദ്ദേഹം ഏറെയും ഈ വേഷം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ജനങ്ങളില്‍ ഈ ഓഫീസറെ കൊണ്ടുള്ള മതിപ്പ് കൂടി വരുന്നതിനാല്‍ വ്യാജനെ തേടി പൊലീസ് തിരക്കിട്ട അന്വേഷണങ്ങളിലായിരുന്നു. ഒടുവില്‍ വ്യാജന്‍ പൊലീസ് പിടിയിലാവുകയായിരുന്നു.

Top