ഫേയ്‌സ്ബുക്കില്‍ ഇന്നലെ നിരവധി പേരെ കൊന്നു; കൂട്ടത്തില്‍ സുക്കര്‍ബര്‍ഗും അന്തരിച്ചു

ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗും ഇന്നലെ അന്തരിച്ചവരുടെ കൂട്ടത്തിലുണ്ട്….സംഭവം എന്താണെന്നല്ലേ….

തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ചിലര്‍ മരിച്ചുവെന്നറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കണ്ടിട്ടാണവര്‍ ഞെട്ടിയിരിക്കുന്നത്. എന്തിനേറെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വരെ ഇന്നലെ ഇതോടനുബന്ധിച്ച് പുറത്തിറങ്ങിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ഇന്നലെ ഫേസ്ബുക്ക് കൊന്നവരില്‍ ചിലപ്പോള്‍ നിങ്ങളുടെ പേരുമുണ്ടായേക്കാം. ഒരു ഫേസ്ബുക്ക് ബഗാണിതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രിയപ്പെട്ടവരോട് സുക്കര്‍ബര്‍ഗിനെ ഓര്‍മിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം ഓര്‍മ്മിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പേജിന് മുകളില്‍ വന്ന സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ വളരെ കുറച്ച് ഫേസ്ബുക്ക് യൂസര്‍മാര്‍ക്ക് മാത്രമേ ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. അതു പോലെ തന്നെ ചുരുങ്ങിയ സമയം മാത്രമേ ഈ ബഗിന്റെ വിളയാട്ടം ഫേസ്ബുക്കില്‍ നിലനിന്നിട്ടുള്ളൂവെന്നും അത് പെട്ടെന്ന് തന്നെ പരിഹിക്കാനായെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.

ഇന്നലെ കുറച്ച് സമയം ആളുകളുടെ മരണം സൂചിപ്പിക്കുന്ന പ്രൊഫൈലുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും അതില്‍ യൂസര്‍മാര്‍ക്കുണ്ടായ ബ ുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഫേസ്ബുക്ക് വക്താവ് പറയുന്നു. ഇത് ഗുരുതരമായ തെറ്റാണെന്നും തങ്ങള്‍ അത് പരഹരിച്ചുവെന്നും ഫേസ്ബുക്ക് പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചുവെന്ന സൂചന ഫേസ്ബുക്കിലൂടെ ഇത്തരത്തില്‍ ലഭിച്ചതിനെ തുടര്‍ന്ന് അവരുടെ കുടുംബാംഗങ്ങളെ ദുഃഖത്തോടെ വിളിച്ചിരുന്നുവെന്നും തുടര്‍ന്ന് ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സമാധാനപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

Top