
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിന് അച്ഛനെ മകനും പെണ്‍കുട്ടിയുടെ പിതാവുമായ യുവാവ് തലയ്ക്കടിച്ച് കൊന്നു. കര്‍ണാകടയിലെ കാരേനഹള്ളിയിലാണ് സംഭവം. വിവാഹം എതിര്‍ത്തതിന് പെണ്‍കുട്ടിയുടെ അച്ഛനും വരന്റെ അച്ഛനും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
15വയസ് മാത്രമുള്ള കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചതു മുതല്‍ മകനുമായി വഴക്കിലായിരുന്നു ഈശ്വരപ്പ. മകനായ കുമാര്‍ എന്ത് സംഭവിച്ചാലും വിവാഹം നടത്തണമെന്ന തീരുമാനത്തിലായിരുന്നു. ചറുമകളുടെ വിവാഹത്തിനെതിരേ മുത്തച്ഛന്റെ എതിര്‍പ്പ് ശക്തമായതോടെയാണ് മകന്‍ കുമാറും വരന്റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനിടെ ഈശ്വരപ്പ ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുമാറും സുബ്രഹ്മണിയും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും കല്ലുകൊണ്ടു പലതവണ തലയ്ക്കടിക്കുകയുമായിരുന്നു.