Connect with us

Kerala

ഹിജാബ് ധരിച്ചാല്‍ ജോലി ഇല്ലെന്ന് ആശുപത്രി;വേണ്ടെന്ന് ഫാത്തിമ….

Published

on

ഹിജാബ്ബ് ധരിക്കാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ലഭിച്ച ആദ്യ ജോലി ഉപേക്ഷിക്കേണ്ടി വന്ന ഫാത്തിമ സെഹ്റ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

കഴിഞ്ഞ പോസ്റ്റിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത്‌ പരാമർശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകൾ ഇൻബോക്സിലേക്കെത്തിയിരുന്നു.

സത്യത്തിൽ കഴിഞ്ഞ ജനുവരിയിൽ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്‌. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റർവ്യൂ കാൾ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവർ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയിൽ പഴയ pdf നോട്സും, സ്വന്തം പ്രീപെയർ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനിൽ കുത്തിയിരുന്നു ഞാൻ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കൽ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓർമ്മകൾ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആയിരുന്നുത്‌. അതിന്റെ മുഴുവൻ എക്സൈറ്‌മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.

ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടിൽ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാൻ ആശുപത്രിയിൽ എത്തി. ആദ്യം അവർ HR മാനേജരെ കാണാൻ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റർവ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റർവ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങൾ സത്യത്തിൽ ഞാൻ കണ്ടിരുന്നില്ല.

തീരെ വൈകാതെ തന്നെ മെഡിക്കൽ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവർ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിർത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങൾ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.

പുതിയ ക്യാൻവാസുകൾ, പെയിന്റുകൾ ,ലിസ്റ്റിലുള്ള പുസ്തകങ്ങൾ, ചെയ്തു തീർക്കേണ്ട യാത്രകൾ, നുണഞ്ഞറിയേണ്ട രുചികൾ ഇങ്ങനെ
ഒരു നീളൻ ലിസ്റ്റിനെ ഞാൻ അവർ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകൾക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സിൽ ഓർത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിൻ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുൻപ് കുറെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങൾ ഞാൻ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലിൽ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റൽ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തിൽ അവർ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടിൽ എന്നോട് പറയുകയുണ്ടായി.

‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’

എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക്‌ ആ ജോലി വേണ്ടെന്ന് വെക്കാൻ.

‘But, fathima you can use it outside the campus
right.Then what?’

അവരുടെ ചോദ്യം സത്യത്തിൽ എന്നിൽ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാൻ ജോലി ചെയ്യാൻ തയ്യാറാണ്, അതും നിങ്ങൾ ഓഫർ ചെയ്ത സാലറിയിൽ തന്നെ. പക്ഷേ എന്റെ തലയിൽ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’

‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘

‘എങ്കിൽ ബാക്കിയുള്ള അപേക്ഷകരിൽ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘

ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇൻസ്റ്റാഗ്രാമിൽ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകൾ വന്നു. സത്യത്തിൽ ഞാൻ ജോലി ചെയ്യാൻ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കിൽ എന്റെ വസ്ത്രധാരണത്തിൽ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗിൽ 308 പേർ അനുകൂലിക്കുകയും 14 പേർ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തിൽ രണ്ട്പേർ ലിബറൽ വാദത്തിൽ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാൻ അന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മെൻഷൻ ചെയ്തിരുന്നു.

ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്‌ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവർ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ അവർക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക്‌ വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !

എന്നോടവർ ഇതിന്റെ റിവേഴ്‌സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‍മെന്റ് ഹോസ്പിറ്റലിൽ ആര് ജോലിക്കു വന്നാലും അവർക്ക് ഹിജാബ് നിർബന്ധമാണെന്ന് പറഞ്ഞാൽ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാൽ മതി.

എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങൾ ചാർത്തി തരുന്ന ലേബൽ എങ്കിൽ ഒന്നേയുള്ളു പറയാൻ,
നിങ്ങൾക്കെന്റെ ‘നല്ലനമസ്കാരം’….!!!

Advertisement
Featured52 mins ago

തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി

Kerala2 hours ago

വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് രഘു മട്ടുമ്മല്‍; പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും ആരോപണം

Featured3 hours ago

കെവിൻ വധക്കേസ്; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

Featured4 hours ago

അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കരുത്: ട്രംപ്

Lifestyle9 hours ago

അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ്!!ഒരു വഴക്ക് പോലും ഉണ്ടാകുന്നില്ല,തന്റെ ജീവിതം നരകതുല്യമായി. വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

Kerala9 hours ago

ജോസ് കെ. മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യത!!ജയസാധ്യതയുണ്ടെങ്കിൽ നിഷാ ജോസ് കെ. മാണിയെ പിന്തുണയ്ക്കും: പി.ജെ.ജോസഫ്

Article15 hours ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

National21 hours ago

പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്; പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല; പാക് ഭീഷണി ഇന്ത്യ മറികടക്കുമോ?

Kerala21 hours ago

തുഷാര്‍ ഗജഫ്രോഡിസം; വെളിച്ചം കണ്ട കഥ: തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്‍റെ വെളിപ്പെടുത്തല്‍

Kerala21 hours ago

ഗൾഫിൽ എത്തിച്ച സ്ത്രീ ആര് ?തുഷാർ ഹണി ട്രാപിൽ.. ?

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald