യുപിയിലെ പത്താക്ലാസ് ഉത്തരകടലാസുകളില്‍ പ്രണയലേഖനവും പരിവേദനങ്ങളും; മൂല്യ നിര്‍ണ്ണയത്തിനെത്തിയവര്‍ കണ്ണ്തള്ളി

മുസാഫര്‍നഗര്‍: ഉത്തരക്കടലാസുകളില്‍ പോഴത്തരം എഴുതി നിറക്കുക എന്നത് സാധാരണ പരീക്ഷകളില്‍ വിരുതന്മാര് ചെയ്യുന്ന പണിയാണ്. അത്തരത്തിലുള്ള ഉത്തരങ്ങളാണ് യുപിയിലെ പത്താം തരം പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നിറയെ. മൂല്യ നിര്‍ണ്ണയം നടത്താനെത്തിയ അധ്യാപകര്‍ ഇത് കണ്ട് കണ്ണുതള്ളുകയാണ്.

നൂറുകൂട്ടം പ്രാരാബ്ധങ്ങളും കരളലയിക്കുന്ന പ്രണയനഷ്ടവുമൊക്കെയാണ് ഉത്തരക്കടലാസുകളെ സമ്പന്നമാക്കിയത്. ഇതിനെല്ലാം പുറമെ മറ്റു ചിലതില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിലെ പത്താം തരം, പ്ലസ്ടു ബോര്‍ഡ് പരീക്ഷകള്‍ക്കാണ് വിദ്യാര്‍ഥികള്‍ പ്രണയവും പ്രാരാബ്ധവും നിറഞ്ഞ ഉത്തരങ്ങളെഴുതിയത്. കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു വിരുതന്‍ പ്രണയത്തിന്റെ സിമ്പല്‍ വരച്ചുവച്ചു. മറ്റൊരുവന്‍ ‘ ഐ ലവ് യു പൂജ എന്നെഴുതി. ‘പ്രണയം അപരിചിതമായ ഒന്നാണ്… അത് മരിക്കാനും ജീവിക്കാനും എന്നെ അനുവദിക്കുന്നില്ല.. അത് എന്നെ പരീക്ഷയക്ക് പഠിക്കാനും അനുവദിച്ചില്ല’ ഇങ്ങനെയായിരുന്നു മറ്റൊരു വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസിലെ കുറിപ്പ്.

അതെ ഞങ്ങള്‍ക്ക് ഉത്തരക്കടലാസുകളോടൊപ്പം പണവും പിന്‍ ചെയ്ത് ലഭിക്കുന്നുണ്ട്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരിലൊരാളായ മുനേഷ് കുമാര്‍ പറഞ്ഞു. അധികവും പ്രാരാബ്ധവും കാരുണ്യം പിടിച്ചുപറ്റാനുള്ള സന്ദേശങ്ങളുമാണ് ലഭിക്കുന്നത്. എനിക്ക് അമ്മയില്ല, പരീക്ഷയില്‍ തോറ്റാല്‍ അച്ഛന്‍ എന്നെ കൊല്ലും, പരീക്ഷയില്‍ ജയിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരും കുറവല്ല.

248 സെന്ററുകളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. 5.5 കോടി ഉത്തരപേപ്പറുകള്‍ 1.46 ലക്ഷം അധ്യാപകരാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഇതുവരെ 60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 17നായിരുന്നു മൂല്യനിര്‍ണയം ആരംഭിച്ചത്.

Top