ഡാന്‍സ് കളിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ സമ്മാനം കൊടുക്കുന്നു

ആരാധകര്‍ക്ക് നല്ലൊരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ്. ഇത്തവണ ഡാന്‍സ് കളിക്കാന്‍ അറിയാവുന്നവര്‍ക്കാണ് അവസരം. ലാലേട്ടന്റെ ഓണത്തിന് റിലീസിനെത്തുന്ന സിനിമയാണ് സിനിമയാണ് വെളിപാടിന്റെ പുസ്തകം.

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി എന്ന് തുടങ്ങുന്ന പാട്ട് മണിക്കൂറുകള്‍ കൊണ്ട് ഇരുപത് ലക്ഷം ആളുകളായിരുന്നു കണ്ട് കഴിഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വെളിപാടിന്റെ പുസ്തകവുമായി ഈ ഓണത്തിന് ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജിമിക്കി കമ്മല്‍ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി ആ സന്തോഷത്തില്‍ പങ്കുചേരാന്‍ നിങ്ങള്‍ക്കും അവസരം.

ഫേസ്ബുക്കിലുടെ വീഡിയോയിലൂടെയാണ് ഇക്കാര്യം താരം പറഞ്ഞിരിക്കുന്നത്.

സോംഗിന് അനുയോജ്യമായ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ സെറ്റൊപ്പോട് കൂടിയ ഗ്രൂപ്പ് ഡാന്‍സ് വീഡിയോ തയ്യാറാക്കുക.

#JimikkiDanceChallenge സ്വന്തം പ്രൊഫൈലില്‍ ഇടുകയോ, വെളിപാടിന്റെ പുസ്തകം ഓഫിഷ്യല്‍ പേജില്‍ മെസേജ് അയക്കുകയോ ചെയ്യുക.

വീഡിയോയില്‍ നിന്നും തിരഞെടുക്കുന്ന വിജയികള്‍ക്ക് വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ഡാന്‍സ് കളിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.

ആദ്യമായി മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 31 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു്ന്നത്.

Top